നെടുങ്കണ്ടം ബാലഗ്രാമില്‍ തൊഴിലാളികളുമായി വന്ന ജീപ്പ് കാറുമായി കൂട്ടിയിടിച്ചു
നെടുങ്കണ്ടം ബാലഗ്രാമില്‍ തൊഴിലാളികളുമായി വന്ന ജീപ്പ് കാറുമായി കൂട്ടിയിടിച്ചു

ഇടുക്കി: നെടുങ്കണ്ടം ബാലഗ്രാമില്‍ തൊഴിലാളികളുമായി വന്ന ജീപ്പ് കാറുമായി കൂട്ടിയിടിച്ച് തൊഴിലാളികള്‍ക്ക് പരിക്ക്. ബുധനാഴ്ച രാവിലെ 7 ഓടെയാണ് അപകടമുണ്ടായത്. കമ്പത്തുനിന്ന് ഏലത്തോട്ടത്തില്‍ ജോലിക്കായി തൊഴിലാളികളുമായി വന്ന ജീപ്പ് യുവതി ഓടിച്ചിരുന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറിനും തകരാര്‍ സംഭവിച്ചിട്ടുണ്ട്. തൊഴിലാളി വാഹനങ്ങള്‍ക്ക് അമിത വേഗത ആരോപിച്ച്് പിന്നാലയെത്തിയ മറ്റ് തൊഴിലാളി വാഹനങ്ങള്‍ നാട്ടുകാര്‍ തടഞ്ഞിട്ടു. കഴിഞ്ഞ ആഴ്ചയില്‍ അണക്കരയില്‍ തൊഴിലാളി ജീപ്പിടിച്ച് 2 യുവാക്കള്‍ മരിക്കാനിടയായതാണ് നാട്ടുകാരുടെ പ്രതിഷേധത്തിന് കാരണം.
What's Your Reaction?






