തങ്കമണിയില്‍ ഭിന്നശേഷിക്കാര്‍ക്ക് സഹായ ഉപകരണ നിര്‍ണയ ക്യാമ്പും ബോധവല്‍ക്കരണ സെമിനാറും നടത്തി
തങ്കമണിയില്‍ ഭിന്നശേഷിക്കാര്‍ക്ക് സഹായ ഉപകരണ നിര്‍ണയ ക്യാമ്പും ബോധവല്‍ക്കരണ സെമിനാറും നടത്തി

ഇടുക്കി: കാമാക്ഷി പഞ്ചായത്തില്‍ ഭിന്നശേഷിക്കാര്‍ക്ക് സഹായ ഉപകരണ നിര്‍ണയ ക്യാമ്പും ബോധവല്‍ക്കരണ സെമിനാറും നടത്തി. തങ്കമണി സെന്റ് തോമസ് പാരിഷ് ഹാളില്‍ പ്രസിഡന്റ് അനുമോള്‍ ജോസ് ഉദ്ഘാടനം ചെയ്തു. ഇടുക്കി ഗവ. മെഡിക്കല്‍ കോളേജ് ജൂനിയര്‍ കണ്‍സല്‍ട്ടന്റ് ജിസാന്ത് ബി ജെയിംസ്, ഭിന്നശേഷി ക്ഷേമ കോര്‍പ്പറേഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എ ടി നവാസ്, ഐസിഡി എസ് സൂപ്പര്‍വൈസര്‍ ഡി. മറിയാമ്മ എന്നിവര്‍ ക്ലാസ് നയിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി മുക്കാട്ട് അധ്യക്ഷനായി. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സോണി ചെള്ളാമഠം, പഞ്ചായത്ത് അംഗങ്ങളായ ഷേര്‍ലി ജോസഫ്, എം ജെ ജോണ്‍, റെനി റോയി, ചെറിയാന്‍ കട്ടകയം, പ്രഹ്ലാദന്‍ വി എന്‍, റീന സണ്ണി, ജിന്റു ബിനോയ്, തങ്കമണി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ മധു കെ ജയിംസ്, പി എം സി മെമ്പര്‍ കെ എസ് മോഹനന്‍ എന്നിവര്‍ സംസാരിച്ചു. ബബിത കെ ബി, മിനി വി. ജോണ്‍, ആനിയമ്മ കുരുവിള, അനിമോള്‍ എം.പി, ലത ഗോപാലന്‍, ലിസി എബ്രഹാം, ലിന്‍സി ചാക്കോ, സെലിന്‍ വാനിശ്ശേരി എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






