കെവിവിഇഎസ് വ്യാപാരോത്സവ്: സമ്മാനക്കൂപ്പണ്‍ വില്‍പ്പന അടിമാലിയില്‍ തുടങ്ങി
കെവിവിഇഎസ് വ്യാപാരോത്സവ്: സമ്മാനക്കൂപ്പണ്‍ വില്‍പ്പന അടിമാലിയില്‍ തുടങ്ങി
ഇടുക്കി: വ്യാപാര മേഖലയ്ക്ക് ഉണര്‍വേകാന്‍ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി നടപ്പാക്കുന്ന വ്യാപാരോത്സവിന്റെ സമ്മാന കൂപ്പണ്‍ വില്‍പ്പന അടിമാലിയില്‍ തുടങ്ങി. അടിമാലി യൂണിറ്റ് പ്രസിഡന്റ് പി എം ബേബി ഉദ്ഘാടനംചെയ്തു. ഈറോഡ് ഹാന്‍ഡ് ലൂംസ് ഉടമ സുധീഷ് ഏറ്റുവാങ്ങി. ഡയസ് ജോസ്, സാന്റി മാത്യു, ഷിബു തെറ്റയില്‍, സിബിരാജ് തുടങ്ങിയവര്‍ സംസാരിച്ചു. ഗുണഭോക്താക്കള്‍ക്ക് ഒട്ടേറെ ആകര്‍ഷകമായ സമ്മാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. മാര്‍ച്ച് 31 വരെയാണ് വ്യാപാരോത്സവ് നടക്കുന്നത്. വിവിധ ഘട്ടങ്ങളിലായി നറുക്കെടുപ്പും നടക്കും.
What's Your Reaction?