പുളിയന്‍മല കാര്‍മല്‍ സിഎംഐ പബ്ലിക് സ്‌കൂളില്‍ ലഹരിവിരുദ്ധ ബോധവല്‍ക്കരണം നടത്തി   

പുളിയന്‍മല കാര്‍മല്‍ സിഎംഐ പബ്ലിക് സ്‌കൂളില്‍ ലഹരിവിരുദ്ധ ബോധവല്‍ക്കരണം നടത്തി   

Jun 27, 2026 - 12:34
Jun 27, 2026 - 12:39
 0
പുളിയന്‍മല കാര്‍മല്‍ സിഎംഐ പബ്ലിക് സ്‌കൂളില്‍ ലഹരിവിരുദ്ധ ബോധവല്‍ക്കരണം നടത്തി   
This is the title of the web page

ഇടുക്കി: യുവജനങ്ങളില്‍ വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ പുളിയന്‍മല ക്രൈസ്റ്റ് കോളേജ് സാമൂഹ്യശാസ്ത്ര വിഭാഗം കാര്‍മല്‍ സിഎംഐ പബ്ലിക് സ്‌കൂളില്‍ ലഹരിവിരുദ്ധ ബോധവല്‍ക്കരണ പരിപാടി നടത്തി. പ്രിന്‍സിപ്പല്‍ ഫാ. ബര്‍ണി ജോസ് മാത്യു സിഎംഐ ഉദ്ഘാടനംചെയ്തു. ലഹരിവിമുക്തമായ ഒരു സമൂഹം സൃഷ്ടിക്കുന്നതിന് വിദ്യാലയങ്ങളും കുടുംബവും സമൂഹവും ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാര്‍ഥികള്‍ക്കായി ബോധവല്‍കരണ ക്ലാസ്, സംവാദം, ലഹരിവിരുദ്ധ പ്രതിജ്ഞ എന്നിവ സംഘടിപ്പിച്ചു. ഫാ. ലിജോ കൊച്ചുവീട്ടില്‍ സിഎംഐ അധ്യക്ഷനായി. വണ്ടന്‍മേട് എസ്എച്ച്ഒ സന്തോഷ് എസ് മുഖ്യപ്രഭാഷണം നടത്തി.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow