നവീകരിച്ച കൊച്ചുതോവാള- എസ്.സി നഗര്‍ റോഡ് ഉദ്ഘാടനം ചെയ്തു
നവീകരിച്ച കൊച്ചുതോവാള- എസ്.സി നഗര്‍ റോഡ് ഉദ്ഘാടനം ചെയ്തു

ഇടുക്കി: നവീകരിച്ച കട്ടപ്പന കൊച്ചുതോവാള എസി നഗര്‍ റോഡ് നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീന ടോമി ഉദ്ഘാടനം ചെയ്തു. നഗരസഭ കൗണ്‍സിലര്‍ സിബി പാറപ്പായിയാണ് 2025 -26 നഗരസഭ വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി എട്ടു ലക്ഷം രൂപ വകയിരുത്തിയത്. ഈ തുക ഉപയോഗിച്ച് റോഡിന്റെ 150 മീറ്റര്‍ ഭാഗമാണ് കോണ്‍ക്രീറ്റ് ചെയ്തത്. കുറച്ചു ഭാഗം കൂടി നവീകരിക്കാനുണ്ട്. ഇതിനായി തുക വകയിരുത്തി കാലതാമസം കൂടാതെ പണി പൂര്‍ത്തീകരിക്കുമെന്ന് സിബി പാറപ്പായി പറഞ്ഞു. 50 കുടുംബങ്ങളുടെ ഏക യാത്രമാര്‍ഗമായിരുന്ന ഈ റോഡ് ടാറിങ് ചെയ്തതായിരുന്നെങ്കിലും വിവിധ ഭാഗങ്ങള്‍ തകര്‍ന്ന് ഗതാഗതം ദുഷ്‌കരമായതോടെയാണ് നഗരസഭ തുക വകയിരുത്തി കോണ്‍ക്രീറ്റ് ചെയ്തത്. യോഗത്തില്‍ വാര്‍ഡ് കൗണ്‍സിലര്‍ സിബി പാറപ്പായി അധ്യക്ഷനായി. ടോമി പാച്ചോലി, ജിതിന്‍ ജോയ്, ഈപ്പച്ചന്‍ പുതുപ്പറമ്പില്‍, മാതാ മനേഷ് എന്നിവരും പ്രദേശവാസികളും പങ്കെടുത്തു.
What's Your Reaction?






