അങ്കണവാടി വര്‍ക്കേഴ്‌സ് ആന്‍ഡ് ഹെല്‍പ്പേഴ്‌സ് അസോസിയേഷന്‍ കട്ടപ്പനയില്‍ അവകാശ സമരം നടത്തി
അങ്കണവാടി വര്‍ക്കേഴ്‌സ് ആന്‍ഡ് ഹെല്‍പ്പേഴ്‌സ് അസോസിയേഷന്‍ കട്ടപ്പനയില്‍ അവകാശ സമരം നടത്തി
ഇടുക്കി: അങ്കണവാടി വര്‍ക്കേഴ്‌സ് ആന്‍ഡ് ഹെല്‍പ്പേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി കട്ടപ്പനയില്‍ അവകാശ സമരം നടത്തി. സിഐടിയു ജില്ലാ കമ്മിറ്റിയംഗം സി ആര്‍ മുരളി ഉദ്ഘാടനം ചെയ്തു. കട്ടപ്പന പഴയ ബസ് സ്റ്റാന്‍ഡില്‍ നിന്നാരംഭിച്ച പ്രകടനം ഹെഡ്‌പോസ്റ്റ് ഓഫീസ് പടിക്കല്‍ സമാപിച്ചു. അങ്കണവാടി ഉപഭോക്താക്കള്‍ക്ക് ലഭിക്കേണ്ട പോഷകാഹാരം, പോഷന്‍ ട്രാക്കര്‍ എന്നിവ വെട്ടിക്കുറച്ച കേന്ദ്ര സര്‍ക്കാരിന്റെ നടപടിക്കെതിരേയും ജീവനക്കാര്‍ക്ക് ലഭിക്കേണ്ട ഇന്‍സന്റീവ് 60 മാസം കുടിശിക വരുത്തിയ നടപടിക്കെതിരേയുമാണ് കരിദിനം ആചരിച്ചത്. അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ശോഭന എന്‍ അധ്യക്ഷയായി. ഓട്ടോ - ടാക്‌സി മോട്ടോര്‍ തൊഴിലാളി യൂണിയന്‍ ഇടുക്കി ജില്ലാ സെക്രട്ടറി എം സി ബിജു, യൂണിയന്‍ ജില്ലാ സെക്രട്ടറി അനിത റെജി, ട്രഷറര്‍ ലാലി തങ്കച്ചന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?