കേരളത്തിനെതിരെ കേന്ദ്ര മന്ത്രിമാരുടെ അധിക്ഷേപം: സിപിഐ കട്ടപ്പനയില്‍ പ്രതിഷേധ പ്രകടനം നടത്തി
കേരളത്തിനെതിരെ കേന്ദ്ര മന്ത്രിമാരുടെ അധിക്ഷേപം: സിപിഐ കട്ടപ്പനയില്‍ പ്രതിഷേധ പ്രകടനം നടത്തി

ഇടുക്കി: കേന്ദ്ര ബജറ്റില്‍ കേരളത്തോടുള്ള അവഗണനക്കെതിരെയും കേന്ദ്ര മന്ത്രിമാരായ സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍ എന്നിവര്‍ കേരളത്തെ അധിക്ഷേപിച്ചതില്‍ പ്രതിഷേധിച്ചും സിപിഐ കട്ടപ്പന മണ്ഡലം കമ്മിറ്റി നഗരത്തില്‍ പ്രകടനം നടത്തി. ടൗണ്‍ ചുറ്റി അംബേദ്കര്‍- അയ്യന്‍കാളി സ്മൃതിമണ്ഡപത്തില്‍ സമാപിച്ച പ്രകടനത്തില്‍ നിരവധിപേര്‍ പങ്കെടുത്തു. മണ്ഡലം സെകട്ടറി വി ആര്‍ ശശി യോഗം ഉദ്ഘാടനം ചെയ്തു. നേതാക്കളായ കെ എസ് രാജന്‍, ആനന്ദ് സുനില്‍കുമാര്‍, രാജന്‍കുട്ടി മുതുകുളം, കെ എന്‍ കുമാരന്‍, പി ജെ സത്യപാലന്‍, കെ കെ സജിമോന്‍, സനീഷ് മോഹനന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






