വണ്ടിപ്പെരിയാറിൽ വീട്ടമ്മയെ മർദിച്ച അയൽവാസി അറസ്റ്റിൽ

വണ്ടിപ്പെരിയാറിൽ വീട്ടമ്മയെ മർദിച്ച അയൽവാസി അറസ്റ്റിൽ

Jun 3, 2025 - 14:17
Jun 3, 2025 - 14:20
 0
വണ്ടിപ്പെരിയാറിൽ വീട്ടമ്മയെ മർദിച്ച അയൽവാസി അറസ്റ്റിൽ
This is the title of the web page

ഇടുക്കി: വണ്ടിപ്പെരിയാറില്‍ വീട്ടമ്മയെ മര്‍ദിച്ച് പരിക്കേല്‍പ്പിച്ച അയല്‍വാസിയെ പൊലീസ് അറസ്റ്റ് ചെയ്തു. വാളാര്‍ടി മേപ്പുരട്ട് സ്വദേശിയായ ഓട്ടോറിക്ഷ ഡ്രൈവര്‍ രാംരാജ്(36) ആണ് പിടിയിലായത്. ഇയാളുടെ അയല്‍വാസിയായ ലളിത(60)യ്ക്കാണ് മര്‍ദനമേറ്റത്. കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം. അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്നാണ് മര്‍ദനം. വാരിയെല്ലിന് പൊട്ടലേറ്റ വീട്ടമ്മ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഒളിവിലായിരുന്ന പ്രതിയെ വണ്ടിപ്പെരിയാര്‍ എസ്‌ഐ ടി എസ് ജയകൃഷ്ണനും സംഘവും ചേര്‍ന്നാണ് പിടികൂടിയത്.

What's Your Reaction?

like

dislike

love

funny

angry

sad

wow