മഴയും കാറ്റും: അയ്യപ്പന്‍കോവിലില്‍ വ്യാപക കൃഷിനാശം

മഴയും കാറ്റും: അയ്യപ്പന്‍കോവിലില്‍ വ്യാപക കൃഷിനാശം

Jun 3, 2025 - 14:30
Jun 3, 2025 - 14:38
 0
മഴയും കാറ്റും: അയ്യപ്പന്‍കോവിലില്‍ വ്യാപക കൃഷിനാശം
This is the title of the web page
ഇടുക്കി: കനത്തമഴയിലും കാറ്റിലും അയ്യപ്പന്‍കോവിലില്‍ പഞ്ചായത്തില്‍ വ്യാപക നാശനഷ്ടം. പലസ്ഥലങ്ങളിലായി 9 ഏക്കര്‍ സ്ഥലത്തെ വിളകള്‍ നശിച്ചു. മാട്ടുക്കട്ട ഉപ്പൂട്ടില്‍ റോയിയുടെ 200ലേറെ ഏലച്ചെടികള്‍ നിലംപൊത്തി. ചെറുതും വലുതുമായ തോട്ടങ്ങളിലും പുരയിടങ്ങളിലും കൃഷിനാശമുണ്ടായി. കഴിഞ്ഞ വര്‍ഷത്തെ വരള്‍ച്ചയ്ക്ക് ശേഷം പുനര്‍കൃഷി നടത്തിയ ഏലച്ചെടികളാണ് കാലവര്‍ഷം കടപുഴക്കിയത്. ഇത് കര്‍ഷകരെ വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നു. വരള്‍ച്ചയില്‍ കൃഷിനാശമുണ്ടായവര്‍ക്ക് തുച്ഛമായ ധനസഹായമാണ് ലഭിച്ചതെന്നും ആക്ഷേപമുണ്ട്. കൂടാതെ, കാലാവസ്ഥ വ്യതിയാനവും കാര്‍ഷിക മേഖലയ്ക്ക് തിരിച്ചടിയാകുന്നു. കൃഷിനാശമുണ്ടായവര്‍ക്ക് അടിയന്തര സഹായം ലഭ്യമാക്കണമെന്നാണ് ആവശ്യം.

What's Your Reaction?

like

dislike

love

funny

angry

sad

wow