ലയണ്‍സ് ക്ലബ് കഞ്ഞിക്കുഴിയുടെ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു
ലയണ്‍സ് ക്ലബ് കഞ്ഞിക്കുഴിയുടെ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു
ഇടുക്കി: ലയണ്‍സ് ക്ലബ് കഞ്ഞിക്കുഴി ഭാരവാഹികളുടെ സ്ഥാനാരോഹണവും സര്‍വീസ് പ്രൊജകട് ഉദ്ഘാടനവും കുടുംബ സംഗമവുംനടത്തി. പിഎംജിഎഫ് ആര്‍ ജി ബാലസുബ്രഹ്‌മണ്യം മുഖ്യാതിഥിയായിരുന്നു. പ്രസിഡന്റായി കെ വി രാജു, സെക്രട്ടറിയായി റെയ്‌സന്‍ കെ സി, ട്രഷററായി കുരുവിള എം ടി, ലേഡിസ് ഫോറം പ്രസിഡന്റായി ലീനാ രാജു, സെക്രട്ടറി ഓഷിന്‍ ജോണ്‍, സീനാ റോബിന്‍ എന്നിവര്‍ സ്ഥാനമേറ്റു. ഈ വര്‍ഷം മൂന്ന് സ്‌നേഹഭവനം നിര്‍മിച്ച് നല്‍കാനും കാന്‍സര്‍ രോഗികള്‍ക്ക് പതിനായിരം രൂപയും ഹൃദയ സംബന്ധമായ രോഗികള്‍ക്ക് ഇരുപതിനായിരം രൂപയും ധനസഹായം നല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ചാപ്റ്റര്‍ പ്രസിഡന്റ് സിബി ആര്‍ക്കാട്ട് അധ്യക്ഷനായി. ഡിസ്ട്രിക്ട് കോ-ഓര്‍ഡിനേറ്റര്‍ സാംസണ്‍ തോമസ് മുഖ്യപ്രഭാഷണം നടത്തി. ഡിസ്ട്രിക്ട് ക്യാബിനറ്റ് കമ്മിറ്റിയംഗം ജെയിന്‍ അഗസ്റ്റിന്‍ പദ്ധതി വിശദീകരണം നടത്തി. സെക്രട്ടറി എ പി ബേബി, റീജന്‍ ചെയര്‍പേഴ്‌സന്‍ പ്രവീണ്‍ കുമാര്‍, ബെന്നി മാത്യു, ഷിജോ തടത്തില്‍, കെ എന്‍ മുരളി, പൊന്നുണ്ണി, എം എസ് സന്തോഷ്, ടോമിച്ചന്‍ കെ ജെ സനീഷ് ജോസഫ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?