വി എസ് അച്യുതാനന്ദന്‍ അനുസ്മരണം: കട്ടപ്പന ഏരിയ കമ്മിറ്റി ഓഫീസില്‍ പതാക ഉയര്‍ത്തി 

വി എസ് അച്യുതാനന്ദന്‍ അനുസ്മരണം: കട്ടപ്പന ഏരിയ കമ്മിറ്റി ഓഫീസില്‍ പതാക ഉയര്‍ത്തി 

Jul 21, 2026 - 11:21
 0
വി എസ് അച്യുതാനന്ദന്‍ അനുസ്മരണം: കട്ടപ്പന ഏരിയ കമ്മിറ്റി ഓഫീസില്‍ പതാക ഉയര്‍ത്തി 
This is the title of the web page

ഇടുക്കി: മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ഒന്നാം ചരമവാര്‍ഷിക അനുസ്മരണത്തിന്റെ ഭാഗമായി പാര്‍ട്ടി ഓഫീസുകളിലും ബ്രാഞ്ച് കേന്ദ്രങ്ങളിലും പതാക ഉയര്‍ത്തലും പുഷ്പാര്‍ച്ചനയും നടത്തി.  കട്ടപ്പന ഏരിയ കമ്മിറ്റി ഓഫീസില്‍ ജില്ലാ കമ്മിറ്റിയംഗം വി ആര്‍ സജി പതാക ഉയര്‍ത്തി.
വൈകിട്ട് 4ന് ഇടുക്കിക്കവലയില്‍ നിന്നാരംഭിക്കുന്ന അനുസ്മരണ റാലിയില്‍ തൊഴിലാളികള്‍, കര്‍ഷകര്‍, വിവിധ സംഘടന പ്രവര്‍ത്തകര്‍ തുടങ്ങി നിരവധിപ്പേര്‍ പങ്കെടുക്കും. തുടര്‍ന്ന് നഗരസഭ മിനി സ്റ്റേഡിയത്തില്‍ നടക്കുന്ന അനുസ്മരണ സമ്മേളനം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് ഉദ്ഘാടനം ചെയ്യും. ഏരിയാ സെക്രട്ടറി മാത്യു ജോര്‍ജ്, എം സി ബിജു, കെ പി സുമോദ്, ടോമി ജോര്‍ജ്, സി ആര്‍ മുരളി, വിനീഷ് കുമാര്‍, ഫൈസല്‍ ജാഫര്‍ തുടങ്ങിയവര്‍ സംസാരിക്കും.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow