എഐഎസ്എഫ് കട്ടപ്പന ഡി ഇ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി
എഐഎസ്എഫ് കട്ടപ്പന ഡി ഇ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി
ഇടുക്കി:ഓള്‍ ഇന്ത്യാ സ്റ്റുഡന്റ് ഫെഡറേഷന്‍ (എഐഎസ്എഫ്) ജില്ലാ കമ്മിറ്റി കട്ടപ്പന ഡി ഇ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. സംസ്ഥാന ജോയിന്റ് സെക്രട്ടറി അസ്ലം ഷാ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ കാവിവല്‍ക്കരിക്കാനുള്ള ശ്രമങ്ങളാണ് ബിജെപി സര്‍ക്കാര്‍ നടത്തുന്നതെന്നും പിഎംശ്രീ പദ്ധതിയിലൂടെ ഇവ നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ കേരളത്തിലെ യുഡിഎഫ് സര്‍ക്കാര്‍ ഇതിന് എല്ലാ പിന്തുണയും നല്‍കുന്നതിലൂടെ സംഘപരിവാര്‍ ശക്തികള്‍ക്ക് കീഴ്‌പ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സിപിഐ കട്ടപ്പന മണ്ഡലം കമ്മിറ്റി ഓഫീസ് പടിക്കല്‍ നിന്നാരംഭിച്ച മാര്‍ച്ച് ഓഫീസ് പരിസരത്തുവച്ച് പൊലീസ് തടഞ്ഞു. തുടര്‍ന്ന് നടന്ന യോഗത്തില്‍ ജില്ലാ പ്രസിഡന്റ് അഡ്വ. ഡെല്‍വിന്‍ അഗസ്റ്റിന്‍ അധ്യക്ഷനായി. ജില്ല സെക്രട്ടറി അഡ്വ. സുനില്‍കുമാര്‍ സുരേഷ് സ്വാഗതം പറഞ്ഞു. എഐവൈഎഫ് സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം അഡ്വ.കെ ജെ ജോയിസ്, ജില്ലാ സെക്രട്ടറി ആനന്ദ് വിളയില്‍ എന്നിവര്‍ സംസാരിച്ചു. പി നിര്‍ദീഷ്, ജി സ്‌നേഹ, മോക്ഷ സത്യനാഥ്, രാഹുല്‍ രാജന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?