മുരിക്കാശേരിയില്‍ ഏലം,ജാതി കര്‍ഷകര്‍ക്കായി ഏകദിന പഠന ക്ലാസ് നടത്തി 

മുരിക്കാശേരിയില്‍ ഏലം,ജാതി കര്‍ഷകര്‍ക്കായി ഏകദിന പഠന ക്ലാസ് നടത്തി 

Jul 21, 2026 - 15:58
 0
മുരിക്കാശേരിയില്‍ ഏലം,ജാതി കര്‍ഷകര്‍ക്കായി ഏകദിന പഠന ക്ലാസ് നടത്തി 
This is the title of the web page

ഇടുക്കി: മുരിക്കാശേരി  സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ ഏലം,ജാതി കര്‍ഷകര്‍ക്കായി ഏകദിന പഠന ക്ലാസ് സംഘടിപ്പിച്ചു. വാത്തിക്കുടി കൃഷി ഓഫീസര്‍ അനന്യ പി എസ് ഉദ്ഘാടനം ചെയ്തു. അമിതമായ വളപ്രയോഗവും കീടനാശിനികളുടെ ഉപയോഗവും മൂലം മണ്ണിന്റെ ഘടനയില്‍ വരുന്ന മാറ്റങ്ങളും വിളകള്‍ക്ക് ഉണ്ടാകുന്ന  ദോഷഫലങ്ങളും കര്‍ഷകരെ ബോധ്യപ്പെടുത്തുക, ഓരോ വിളകള്‍ക്കും കാലാവസ്ഥ വ്യതിയാനം അനുസരിച്ച്  ആവശ്യകമായ വളങ്ങളും കീടനാശിനികളും മാത്രം  പ്രയോഗിക്കുവാനും  കര്‍ഷകരെ ചിലവ് കുറഞ്ഞ കൃഷി രീതിയിലൂടെ മികച്ച വിളവ്  ലഭിക്കുവാനുള്ള കൃഷി രീതികള്‍ പഠിപ്പിക്കുവാനുമാണ് ക്ലാസ് നടത്തിയത്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചര്‍ റിസര്‍ച്ച് ശാസ്ത്രജ്ഞനും, ശാന്തന്‍പാറ കൃഷി വിജ്ഞാന്‍ കേന്ദ്രയിലെ ഡയറക്ടറുമായ  ഡോ. സുധാകര്‍ എസ്  ക്ലാസ് നയിച്ചു. ബാങ്ക് പ്രസിഡന്റ് ഈ എന്‍ ചന്ദ്രന്‍ അധ്യക്ഷനായി. കേരള ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗം ശ്രീജ എം എസ് മുഖ്യപ്രഭാഷണം നടത്തി. ബാങ്ക് സെക്രട്ടറി കെ വി ബെന്നി, ബോര്‍ഡ് അംഗങ്ങളായ എന്‍ സി ജോണ്‍സണ്‍, ഷാജി വരകുകാലായില്‍, ബെന്നി തടത്തില്‍, രാജേഷ് കെ കെ, മിനി മറ്റത്തില്‍, റോയിച്ചന്‍ കട്ടക്കയം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow