തോപ്രാംകുടി ബാങ്ക് വായ്പ തട്ടിപ്പ്: ഉന്നതതല അന്വേഷണംവേണമെന്ന് നാട്ടുകാര്‍
തോപ്രാംകുടി ബാങ്ക് വായ്പ തട്ടിപ്പ്: ഉന്നതതല അന്വേഷണംവേണമെന്ന് നാട്ടുകാര്‍
ഇടുക്കി: തോപ്രാംകുടി സര്‍വീസ് സഹകരണ ബാങ്കില്‍ നടന്ന കോടികളുടെ വായ്പ തട്ടിപ്പില്‍ ഉന്നതതല അന്വേഷണം വേണമെന്ന ആവശ്യം ശക്തമാകുന്നു. നിലവില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും അത് തൃപ്തികരമല്ലെന്നും ക്രൈംബ്രാഞ്ച് ഉള്‍പ്പെടെയുള്ള ഉന്നത വിഭാഗം കേസ് അന്വേഷിക്കണമെന്നുമാണ് സഹകാരികളും നാട്ടുകാരും ആവശ്യപ്പെടുന്നത്. ബാങ്ക് സെക്രട്ടറിയും 3 സ്ഥിരം ജീവനക്കാരും 9 താല്‍ക്കാലിക ജീവനക്കാരും മുന്‍ ബാങ്ക് പ്രസിഡന്റും ഉള്‍പ്പെടെ 13 പേര്‍ക്കെതിരെയാണ് നിലവില്‍ അന്വേഷണം നടക്കുന്നത്. 10.43 കോടി രൂപയുടെ ക്രമക്കേട് ആരോപിച്ചാണ് സഹകരണ സംഘം ജോയിന്റ് രജിസ്ട്രാറുടെ പരാതിയില്‍ മുരിക്കാശേരി പൊലീസ് കേസെടുത്തത്. എന്നാല്‍, ലോക്കല്‍ പൊലീസിന് ഇക്കാര്യത്തില്‍ പരിമിതികള്‍ ഉണ്ടെന്നും നിലവിലെ അന്വേഷണം കാര്യക്ഷമമല്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. നിക്ഷേപത്തുക കൂടാതെ മറ്റ് നിരവധി ഇടപാടുകളുടെ ഭാഗമായി ബാങ്കിലെത്തിയ വലിയ തുകകള്‍ ഇവര്‍ തട്ടിയെടുത്തതായി വാത്തിക്കുടി പഞ്ചായത്ത് പ്രസിഡന്റ് വിനോദ് ജോസഫ് പറഞ്ഞു. ബാങ്ക് നടത്തിവന്നിരുന്ന ചിട്ടി ഉള്‍പ്പെടെ 17 കോടിയിലധികം രൂപയുടെ ക്രമക്കേടുകള്‍ നടന്നതായാണ് ഓഡിറ്റ് വിഭാഗം കണ്ടെത്തിയിട്ടുള്ളത്. ഈ സാഹചര്യത്തില്‍ ക്രൈംബ്രാഞ്ച് ഉള്‍പ്പെടെയുള്ള ഉന്നതതല സംഘത്തെ അന്വേഷണം ഏല്‍പ്പിക്കണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് പ്രദേശവാസികള്‍.
What's Your Reaction?