ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഇരട്ടസ്വര്‍ണം നേടിയ സാന്ദ്രാമോള്‍ സാബുവിന് സ്വീകരണം 22ന് ലബ്ബക്കടയില്‍

ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഇരട്ടസ്വര്‍ണം നേടിയ സാന്ദ്രാമോള്‍ സാബുവിന് സ്വീകരണം 22ന് ലബ്ബക്കടയില്‍

Jul 21, 2026 - 16:38
 0
ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഇരട്ടസ്വര്‍ണം നേടിയ സാന്ദ്രാമോള്‍ സാബുവിന് സ്വീകരണം 22ന് ലബ്ബക്കടയില്‍
This is the title of the web page

ഇടുക്കി: ചൈനയില്‍ നടന്ന ഏഷ്യന്‍ അണ്ടര്‍-23 അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഇരട്ടസ്വര്‍ണം നേടിയ നരിയമ്പാറ സ്വദേശിനി സാന്ദ്രാമോള്‍ സാബുവിന് കാഞ്ചിയാര്‍ പഞ്ചായത്തും പൗരാവലിയും 22ന്  ഉച്ചകഴിഞ്ഞ് 3.30ന് ലബ്ബക്കടയില്‍ സ്വീകരണം നല്‍കും. റോയി കെ പൗലോസ് എംഎല്‍എ ഉദ്ഘാടനംചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് സെലിന്‍ തോമസ് അധ്യക്ഷയാകും. ലബ്ബക്കട ലോട്ടസ് ബേക്കറി ജങ്ഷനില്‍നിന്ന് തുറന്ന വാഹനത്തില്‍ സാന്ദ്രമോളെ വേദിയിലേക്ക് സ്വീകരിക്കും. 
പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് മണ്ണൂര്‍, കോവില്‍മല രാജാവ് രാമന്‍ രാജമന്നാന്‍, ജോര്‍ജ് ജോസഫ് പടവന്‍, മാത്യു ജോര്‍ജ്, വി ആര്‍ ശശി, ജിമ്മിച്ചന്‍ ഇളംതുരുത്തിയില്‍, ബെന്നി പറപ്പള്ളി, അഭിലാഷ് മാത്യു. ജോസ് മാമ്മൂട്ടില്‍, ബാബു അഞ്ചാനി തുടങ്ങിയവര്‍ സംസാരിക്കും. വാര്‍ത്താസമ്മേളനത്തില്‍ 
ജോര്‍ജ് ജോസഫ് പടവില്‍, അനീഷ് മണ്ണൂര്‍, അഭിലാഷ് മാത്യു, കെ എന്‍ ബിനു, തങ്കമണി  സുരേന്ദ്രന്‍,   ജോസഫ് മൂഴയില്‍ എന്നിവര്‍ പങ്കെടുത്തു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow