മൂന്നാര്‍ ടൗണിലെ പാലത്തിന് വീതിക്കുറവ്: ഗതാഗതക്കുരുക്ക് രൂക്ഷം
മൂന്നാര്‍ ടൗണിലെ പാലത്തിന് വീതിക്കുറവ്: ഗതാഗതക്കുരുക്ക് രൂക്ഷം
ഇടുക്കി: മൂന്നാര്‍ പൊലീസ് സ്റ്റേഷന്റെ പരിസരത്തുനിന്ന് മൂന്നാര്‍ പോസ്റ്റ്ഓഫീസ് ജങ്ഷനിലേക്കുള്ള പാലത്തിന്റെ വീതിക്കുറവ് ടൗണില്‍ ഗതാഗതക്കുരുക്കിനിടയാക്കുന്നു. വര്‍ഷങ്ങള്‍ക്കുമുമ്പ് നിര്‍മിച്ച പാലം പുനര്‍നിര്‍മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പാലത്തില്‍ വലിയ വാഹനം കയറിയാല്‍ മറ്റ് വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയാത്ത സ്ഥിതിയാണ്. ഇതോടെ ഗതാഗതം തടസപ്പെടും. നിലവിലുള്ള പാലത്തോടുചേര്‍ന്ന് പുതിയ പാലം നിര്‍മിച്ചാല്‍ ഗതാഗതക്കുരുക്കിന് ഒരുപരിധിവരെ പരിഹാരമാകുമെന്നാണ് വിലയിരുത്തല്‍.
ദേശീയപാതയില്‍നിന്ന് എളുപ്പത്തില്‍ പാലത്തിലൂടെ ടൗണിലെത്താം. പാലത്തിനൊപ്പം റോഡിന്റെ വീതിയും വര്‍ധിപ്പിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. മൂന്നാര്‍ ടൗണിലെത്തുന്ന വിനോദ സഞ്ചാരികള്‍ ദേവികുളം ഗ്യാപ്പ് റോഡ് ഭാഗത്തേയ്ക്ക് ഇതുവഴിയാണ് കടന്നുപോകുന്നത്. പാലത്തിന്റെ കൈവരികളും കാലപ്പഴക്കത്താലും വാഹനങ്ങള്‍ ഇടിച്ചുമൊക്കെ തകര്‍ന്ന നിലയിലാണ്.
What's Your Reaction?