വഖഫ് ബില്‍ പാസാക്കിയ കേന്ദ്ര സര്‍ക്കാരിന് അഭിവാദ്യം അര്‍പ്പിച്ച് ബിജെപി ആഹ്ലാദ പ്രകടനം നടത്തി
വഖഫ് ബില്‍ പാസാക്കിയ കേന്ദ്ര സര്‍ക്കാരിന് അഭിവാദ്യം അര്‍പ്പിച്ച് ബിജെപി ആഹ്ലാദ പ്രകടനം നടത്തി

ഇടുക്കി: വഖഫ് ബില്‍ പാര്‍ലമെന്റില്‍ പാസാക്കിയ കേന്ദ്ര സര്‍ക്കാരിന് അഭിവാദ്യം അര്‍പ്പിച്ച് ബിജെപി ജില്ല സൗത്ത് കമ്മിറ്റി ചെറുതോണിയില്‍ ആഹ്ലാദ പ്രകടനം നടത്തി. പ്രസിഡന്റ് വിസി വര്‍ഗീസ് നേതൃത്വം നല്‍കി. ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്ത അഡ്വ. ഡീന്‍ കുര്യാക്കോസ് എംപിയുടെ കോലം കത്തിച്ചു. ബിജെപി സംസ്ഥാന വക്താവ് കെവിഎസ് ഹരിദാസ് മുഖ്യപ്രഭാഷണം നടത്തി. ദേശീയ സമിതിയംഗം ശ്രീനഗരി രാജന്‍, ജില്ലാ വൈസ് പ്രസിഡന്റ് സി. സന്തോഷ് കുമാര്‍, എ.വി മുരളി, രതീഷ് വരകുമല, സുരേഷ് മിനത്തേരി , ലീനാ രാജു , സുജിത്ത് ശരി എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






