പഴയ വാഹനങ്ങള്‍ റീടെസ്റ്റ് ചെയ്യുന്നതിനുള്ള അമിത ഫീസ് ഒഴിവാക്കണം: വര്‍ക്ക് ഷോപ്പ് തൊഴിലാളികള്‍ സമരത്തിലേക്ക്
പഴയ വാഹനങ്ങള്‍ റീടെസ്റ്റ് ചെയ്യുന്നതിനുള്ള അമിത ഫീസ് ഒഴിവാക്കണം: വര്‍ക്ക് ഷോപ്പ് തൊഴിലാളികള്‍ സമരത്തിലേക്ക്
ഇടുക്കി:വര്‍ക്ക് ഷോപ്പുകള്‍ അനിശ്ചിത കാലത്തേക്ക് അടച്ചിട്ടു സമരത്തിനൊരുങ്ങി അസോസിയേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ വര്‍ക്ക് ഷോപ്പ്. പഴയ വാഹനം റീടെസ്റ്റ് ചെയ്യുന്നതിന് അമിത ഫീസ് ഈടാക്കുന്ന തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണം, ഫീസ് പുനക്രമീകരിക്കുമ്പോള്‍ ഓട്ടോമൊബൈല്‍ റിപ്പയര്‍ മേഖലയില്‍ ജോലി ചെയ്യുന്ന സാധാരണ വര്‍ക്ക്‌ഷോപ്പുകള്‍ക്ക് തൊഴില്‍ നഷ്ടമുണ്ടാകും, സാധാരണക്കാര്‍ക്ക് ചെലവേറും, യാത്ര സൗകര്യം അന്തരീക്ഷ മലീനീകരണം എന്നിവ പറഞ്ഞ് സാധാരണക്കാരെ കൊള്ളയടിക്കുന്ന സര്‍ക്കാരിന്റെ തീരുമാനം പിന്‍വലിക്കണം എന്നി കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ശക്തമായ സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്ന് അസോസിയേഷന്‍ അറിയിച്ചു. സെപ്റ്റബര്‍ ആദ്യവാരം സംസ്ഥാനവ്യാപകമായി ആരംഭിക്കുന്ന സൂചനാ സമരം കണ്ടില്ലെന്ന് നടിച്ചാല്‍, വാഹന ഉപഭോക്താക്കളെ ചേര്‍ത്ത് ഭരണസിരാ കേന്ദ്രങ്ങളിലേക്ക് ദിവസങ്ങള്‍ നീട്ടുനില്‍ക്കുന്ന ലോങ് മാര്‍ച്ച് നടത്താനും ഭാരവാഹികള്‍ തീരുമാനിച്ചു.
What's Your Reaction?

