മലയോര ഹൈവേ: ചപ്പാത്ത് പെട്രോള്‍ പമ്പിനെതിരായ പ്രചാരണം അടിസ്ഥാനരഹിതമെന്ന് ഉടമ
മലയോര ഹൈവേ: ചപ്പാത്ത് പെട്രോള്‍ പമ്പിനെതിരായ പ്രചാരണം അടിസ്ഥാനരഹിതമെന്ന് ഉടമ
ഇടുക്കി: കട്ടപ്പന-കുട്ടിക്കാനം മലയോര ഹൈവേ നിര്‍മാണത്തിന്റെ ഭാഗമായി ചപ്പാത്ത് മടത്തുംപാറ പെട്രോള്‍ പമ്പിനെതിരായി പ്രചരിക്കുന്ന വര്‍ത്തകള്‍ വസ്തുതാവിരുദ്ധമെന്ന് പമ്പുടമ സുനോജ് മാത്യു പറഞ്ഞു. പമ്പ് സ്ഥിതി ചെയ്യുന്ന സ്ഥലം വാങ്ങുമ്പോള്‍ റോഡിന്റെ ഭാഗത്ത് പുറമ്പോക്ക് ഭൂമിയുള്ളതായി രേഖകളില്‍ ഉണ്ടായിരുന്നില്ല. റീസര്‍വേയുടെ പേരില്‍ റവന്യു ഉദ്യോഗസ്ഥരും ചില തല്‍പരകക്ഷികളും ഒത്തുകളിച്ച് റവന്യു രേഖകളില്‍ കൃത്രിമം കാട്ടിയാണ് റോഡിനോടു ചേര്‍ന്ന ഭാഗത്ത് പുറമ്പോക്കായി രേഖപ്പെടുത്തിയത്. എതിര്‍വശത്തുള്ള അനധികൃത നിര്‍മാണം സംരക്ഷിക്കാനായിട്ടായിരുന്നു ഈ നടപടി. ഈ വിഷയവുമായി ബന്ധപ്പെട്ട് ഹൈക്കോടതി സമീപിച്ചിരുന്നു. തുടര്‍ന്ന് കോടതി ഉത്തരവ് പ്രകാരം അളവ് നടത്തിയെങ്കിലും വസ്തുവിന്റെ ഭാഗം വിട്ടൊഴിയണമെന്നാണ് ഉടുമ്പന്‍ചോല തഹസില്‍ദാര്‍ ഉത്തരവിട്ടത്. ഇതിനെതിരെ ദേവികുളം ആര്‍ഡിഒയ്ക്ക് അപ്പീല്‍ നല്‍കിയപ്പോള്‍ ഈ നടപടി സ്റ്റേ ചെയ്തു. പമ്പിന്റെ പട്ടയവസ്തു പുറമ്പോക്കാണെന്ന് രേഖപ്പെടുത്തിയത് പുനപരിശോധിച്ച് വസ്തുവിന്റെ സ്ഥാന നിര്‍ണയം നടത്തി റീസര്‍വേ റിക്കാര്‍ഡുകളുടെ അപാകത പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് റവന്യു ആര്‍ഡിഒയ്ക്ക് ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. സത്യാവസ്ഥ ഇയാണെന്നിരിക്കെയാണ് ചിലര്‍ വ്യാജ പ്രചരണങ്ങള്‍ നടത്തുന്നതെന്ന് സുനോജ് മാത്യു, എം.ജെ.മത്തായി, സജി ദേവരാജന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
What's Your Reaction?

