ജല അതോറിറ്റി ജീവനക്കാര്‍ നരിയമ്പാറ അസീസി സ്‌നേഹാശ്രമത്തില്‍ ഓണം ആഘോഷിച്ചു
ജല അതോറിറ്റി ജീവനക്കാര്‍ നരിയമ്പാറ അസീസി സ്‌നേഹാശ്രമത്തില്‍ ഓണം ആഘോഷിച്ചു
ഇടുക്കി: ജല അതോറിറ്റി പ്രോജക്ട് കട്ടപ്പന ഡിവിഷന്‍ ഓണാഘോഷം ഓണസ്പര്‍ശം - 2025 നരിയമ്പാറ അസീസി സ്‌നേഹാശ്രമത്തില്‍ നടത്തി. അഡീഷണല്‍ ജില്ലാ ഡെപ്യൂട്ടി കലക്ടര്‍ ഷൈജു പി ജേക്കബ് ഉദ്ഘാടനം ചെയ്തു. സഹജീവികളെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് അവരുടെ ദുഖത്തിലും സന്തോഷത്തിലും ചേര്‍ന്ന് ഒത്തൊരുമിച്ച് ആഘോഷിക്കുമ്പോഴാണ് ഓണസന്ദേശം പകരാന്‍ സാധിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മാതാപിതാക്കളാലും ബന്ധുമിത്രാദികളാലും മാനസികവെല്ലുവിളികള്‍ നേരിടുന്ന വിവിധ പ്രായത്തിലുള്ള അമ്മമാരും വൃദ്ധരും അടക്കം 300 പേരാണ് ഇവിടെയുള്ളത്. അത്തപൂക്കളമിട്ടും, കലാപരിപാടികള്‍ നടത്തിയും, ഭക്ഷണം കഴിച്ചുമാണ് ഓണം ആഘോഷിച്ചത്. സൂപ്രണ്ടിങ് എന്‍ജീനിയര്‍ ഹരി എന്‍ ആര്‍, അധ്യക്ഷനായി. എക്‌സിക്യൂട്ടീവ് എന്‍ജീനിയര്‍മാരായ സുധീര്‍ എം, സലിം പി എന്നിവര്‍ സംസാരിച്ചു.
What's Your Reaction?

