ഷോപ്പ്‌സൈറ്റ് പട്ടയം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ഇടതുപക്ഷത്തിന്റെ നുണപ്രചാരണം: ബിജോ മാണി

ഷോപ്പ്‌സൈറ്റ് പട്ടയം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ഇടതുപക്ഷത്തിന്റെ നുണപ്രചാരണം: ബിജോ മാണി

Oct 17, 2025 - 18:13
 0
ഷോപ്പ്‌സൈറ്റ് പട്ടയം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ഇടതുപക്ഷത്തിന്റെ നുണപ്രചാരണം: ബിജോ മാണി
This is the title of the web page

ഇടുക്കി: മന്ത്രിസഭാ തീരുമാനം കൊണ്ട് കട്ടപ്പനയിലെ അടക്കമുള്ള ഷോപ്പ് സൈറ്റുകള്‍ക്ക് പട്ടയം നല്‍കാന്‍ കഴിയുമോയെന്ന് മന്ത്രി റോഷി അഗസ്റ്റിനും ഇടതുപക്ഷ നേതാക്കളും വ്യക്തമാക്കണമെന്ന് ഡിസിസി ജനറല്‍ സെക്രട്ടറി ബിജോ മാണി. ഓണത്തിനുമുമ്പ് ഷോപ്പ്‌സൈറ്റുകള്‍ക്ക് പട്ടയം നല്‍കുമെന്ന റവന്യൂ മന്ത്രിയുടെ പ്രഖ്യാപനം പാഴ്‌വാക്കായതുപോലെ മന്ത്രിസഭാ തീരുമാനവും നടപ്പിലാക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം ആരോപിച്ചു. തടസങ്ങളെല്ലാം നീക്കിയെന്നും ഷോപ്പ്‌സൈറ്റ് പട്ടയവിതരണം ഉടന്‍ ആരംഭിക്കുമെന്ന ഇടതുപക്ഷത്തിന്റെ പ്രചാരണം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നുണ പ്രചാരണമാണെന്ന് വ്യക്തമാണ്. ഉടന്‍തന്നെ വ്യാപാരസ്ഥാപനങ്ങള്‍ക്ക് പട്ടയം നല്‍കുമെന്ന് ജില്ലയിലെ വ്യാപാരികളെ ഇടതുനേതാക്കള്‍ പറഞ്ഞ് പറ്റിക്കുന്നതെന്തിനെന്ന് വ്യക്തമാക്കണം. ഷോപ്പ്‌സൈറ്റുകളുടെ പട്ടയവിതരണം ഇടതുസര്‍ക്കാര്‍ മനപൂര്‍വം വൈകിപ്പിക്കുകയായിരുന്നുവെന്ന് ഇതുമായി ബന്ധപ്പെട്ട വസ്തുതകള്‍ പരിശോധിച്ചാല്‍ വ്യക്തമാകുമെന്നും ബിജോ മാണി പറഞ്ഞു. സിഎച്ച്ആറില്‍ ഉള്‍പ്പെടുന്ന വില്ലേജുകളിലാണ് ഷോപ്പ്‌സൈറ്റുകള്‍ക്ക് പട്ടയം നല്‍കാനുള്ളത്. സര്‍ക്കാരിന് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ സിഎച്ച്ആറിലെ പട്ടയ വിതരണം തടഞ്ഞ 24-10-2024ലെ സുപ്രീം കോടതി ഉത്തരവ് പുനപരിശോധിക്കുകയാണ് വേണ്ടത്. അല്ലാതെ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് മന്ത്രി റോഷി അഗസ്റ്റിനും ഇടതുനേതാക്കളും വ്യാജ പ്രചാരണം നടത്തുകയല്ല വേണ്ടതെന്നും ബിജോ മാണി, കോണ്‍ഗ്രസ് കട്ടപ്പന മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടില്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow