റവന്യു ജില്ലാ കായിക മേള: ഇരട്ട സ്വര്‍ണം നേടി ഒട്ടാത്തി ആദിവാസി നഗറിലെ ലയ സുനില്‍
റവന്യു ജില്ലാ കായിക മേള: ഇരട്ട സ്വര്‍ണം നേടി ഒട്ടാത്തി ആദിവാസി നഗറിലെ ലയ സുനില്‍

ഇടുക്കി: റവന്യു ജില്ലാ കായിക മേളയില്‍ ഇരട്ട സ്വര്‍ണത്തിന്റെ തിളക്കവുമായി ആദിവാസി പെണ്‍കുട്ടി. സേനാപതി സ്‌കൂള്‍ വിദ്യാര്‍ഥിനി ലയാ സുനിലാണ് ആദ്യ പങ്കാളിത്വത്തില്‍ തന്നെ ഇരട്ട സ്വര്‍ണം നേടിയത്. ജൂനിയര്‍ പെണ്‍കുട്ടികളുടെ 600 മീറ്റര്‍ ഓട്ടത്തിലും ലോങ്ങ് ജമ്പിലുമാണ് ലയ ഒന്നാമതെത്തിയത്. ചെറുപ്പം മുതല്‍ ഫുട്‌ബോളില്‍ തല്‍പരയായ ലയയുടെ വേഗതയും കരുത്തും മനസിലാക്കിയ സ്‌കൂളിലെ കായിക അധ്യാപകന്‍ എബിനാണ് പരിശീലനം നല്‍കിയത്. സംസ്ഥാന തല ഫുട്‌ബോള്‍ മത്സരങ്ങളില്‍ ലയ കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലായി പങ്കെടുക്കുന്നുണ്ട്. ഇത്തവണ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന ഹാന്‍ഡ്‌ബോള്‍ മത്സരത്തില്‍ പങ്കെടുക്കാനുള്ള ഒരുക്കത്തിലാണ് ലയ.മാങ്ങാത്തൊട്ടി ഒട്ടാത്തി ആദിവാസി നഗറിലെ നിവാസികളായ സുനിലിന്റെയും ബീനയുടെയും മകളാണ് ലയ.
What's Your Reaction?






