കാഞ്ചിയാറില്‍ മെഡിക്കല്‍ ക്യാമ്പ് നടത്തി
കാഞ്ചിയാറില്‍ മെഡിക്കല്‍ ക്യാമ്പ് നടത്തി

ഇടുക്കി: കാഞ്ചിയാര്‍ പഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ ക്യാമ്പ് നടത്തി. പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട് ഉദ്ഘാടനം ചെയ്തു. ഇതോടനുബന്ധിച്ച് ബോധവല്‍ക്കരണ പരിപാടിയും നടത്തി. പഞ്ചായത്ത് ജനകീയ ആസൂത്രണം 2024-2025 പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വയോജനങ്ങള്‍ക്കായി മെഡിക്കല്‍ ക്യാമ്പ് നടത്തിയത്. മുതിര്‍ന്ന പൗരന്‍മാരിലെ ശ്വാസകോശ രോഗങ്ങള്‍ കണ്ടെത്തുക, ചികിത്സ ഉറപ്പുവരുത്തുക, മാനസികമായി പിന്തുണ നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ തങ്കമണി സുരേന്ദ്രന്‍ അധ്യക്ഷയായി. പഞ്ചായത്തംഗം സന്ധ്യ ജയന്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ. ഐശ്വര്യ, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സിറാജ് എന്‍, അനീഷ് ജോസഫ്, നിഖിത പി സുനില്‍, മിഥുന്‍, നഴ്‌സിങ് ഓഫീസര്‍ സോണിയ ജോര്‍ജ് എന്നിവര്‍ സംസാരിച്ചു. പള്‍മണോളജിസ്റ്റ് ഡോ. സാറ എന്‍ ജോര്‍ജ് നേതൃത്വം നല്‍കി.
What's Your Reaction?






