ഓര്‍മകള്‍ മേയുന്ന തിരുമുറ്റത്തെത്തി കൂട്ടുകാര്‍: ഇരട്ടയാര്‍ സെന്റ് തോമസ് ഹൈസ്‌കൂളില്‍ പൂര്‍വ വിദ്യാര്‍ഥി സംഗമം
ഓര്‍മകള്‍ മേയുന്ന തിരുമുറ്റത്തെത്തി കൂട്ടുകാര്‍: ഇരട്ടയാര്‍ സെന്റ് തോമസ് ഹൈസ്‌കൂളില്‍ പൂര്‍വ വിദ്യാര്‍ഥി സംഗമം

ഇടുക്കി: ഇരട്ടയാര്‍ സെന്റ് തോമസ് ഹൈസ്‌കൂളിലെ 1989 എസ്എസ്എല്‍സി ബാച്ചിന്റെ സംഗമം നടന്നു. ഓര്‍മകള്‍ പങ്കുവച്ച് പൂര്‍വ വിദ്യാര്‍ഥികള്‍ തിരുമുറ്റത്ത് ഒത്തുകൂടി. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ മിനിഫ ജോണ്‍ അധ്യക്ഷയായി. സിസ്റ്റര്‍ മരിയ, കെ സോണിമോന്‍ എന്നിവര്‍ സംസാരിച്ചു. പങ്കെടുത്ത മുഴുവന്‍പേര്‍ക്കും ഉപഹാരം നല്‍കി. വിവിധ മത്സരങ്ങളില്‍ വിജയിച്ചവര്‍ക്ക് സമ്മാനങ്ങളും വിതരണം ചെയ്തു. കലാപരിപാടികളും അരങ്ങേറി. യോഗത്തില്‍ അന്നത്തെ നിരവധി വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.
What's Your Reaction?






