കുമളി അട്ടപ്പള്ളത്ത് ചതുപ്പുനിലത്തില്‍ മലിനജലം കെട്ടിക്കിടക്കുന്നു: പകര്‍ച്ചവ്യധി ഭീഷണിയില്‍ ജനം
കുമളി അട്ടപ്പള്ളത്ത് ചതുപ്പുനിലത്തില്‍ മലിനജലം കെട്ടിക്കിടക്കുന്നു: പകര്‍ച്ചവ്യധി ഭീഷണിയില്‍ ജനം

ഇടുക്കി: കുമളി അട്ടപ്പള്ളം പൂവത്തുംകുഴി ഭാഗത്തെ പ്രദേശവാസിയുടെ ചതുപ്പുനിലത്തില്‍ മലിനജലം കെട്ടിക്കിടക്കുന്നത് നാട്ടുകാരെ ബുദ്ധിമുട്ടിക്കുന്നു. പ്രദേശത്ത് സാംക്രമിക രോഗ ഭീഷണിയുമുണ്ട്. നിരവധി കുടുംബങ്ങള്‍ താമസിക്കുന്ന മേഖലയില്‍ അസഹ്യമായ ദുര്‍ഗന്ധമാണ്. സമീപത്ത് അങ്കണവാടിയും പ്രവര്‍ത്തിക്കുന്നുണ്ട്. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ഇതുവഴിയാണ് കടന്നുപോകുന്നത്.
ഇവിടെ വര്‍ഷങ്ങളായി വന്‍തോതില്‍ മലിനജലം കെട്ടിക്കിടക്കുകയാണ്. രാത്രികാലങ്ങളില്‍ പ്രദേശത്ത് കൊതുക് ശല്യവും രൂക്ഷമാണ്. നാട്ടുകാര്‍ പലതവണ പഞ്ചായത്തിനും ആരോഗ്യപ്രവര്‍ത്തകര്‍ക്കും പരാതി നല്‍കിയിട്ടും ഫലമില്ല. സ്ഥലമുടമയെ അറിയിച്ചിട്ടും വെള്ളക്കെട്ട് ഒഴിവാക്കാന്‍ നടപടിയെടുക്കുന്നില്ല. മേഖലയില്‍ ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ മുമ്പ് പടര്‍ന്നുപിടിച്ചതായി നാട്ടുകാര്‍ പറയുന്നു. കൊതുകുശല്യത്തെ തുടര്‍ന്ന് കുട്ടികള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതായും പരാതിയുണ്ട്. മലിനജലം കെട്ടിക്കിടക്കുന്നത് തടയാന്‍ അടിയന്തര നടപടിവേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
What's Your Reaction?






