സിപിഐഎം ആനച്ചാല്‍ ലോക്കല്‍ കമ്മിറ്റി ഓഫീസ് തുറന്നു

സിപിഐഎം ആനച്ചാല്‍ ലോക്കല്‍ കമ്മിറ്റി ഓഫീസ് തുറന്നു

May 5, 2025 - 13:10
 0
സിപിഐഎം ആനച്ചാല്‍ ലോക്കല്‍ കമ്മിറ്റി ഓഫീസ് തുറന്നു
This is the title of the web page

 ഇടുക്കി: സിപിഐഎം ആനച്ചാല്‍ ലോക്കല്‍ കമ്മിറ്റി ഓഫീസ് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്തു. കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തിക ഉപരോധം തീര്‍ക്കുമ്പോഴും നാടിനാവശ്യമായ വികസന പ്രവര്‍ത്തനങ്ങള്‍ സാധ്യമാക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാരിന് സാധിച്ചെന്ന് അദ്ദേഹം പറഞ്ഞു. എം എം മണി എംഎല്‍എ ഓഫീസിന് മുമ്പില്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന് പാര്‍ട്ടി സെക്രട്ടറിയെ തുറന്ന വാഹനത്തില്‍ സമ്മേളന നഗരിയിലേക്കാനയിച്ചു. ആനച്ചാലില്‍ ടൗണില്‍ ചേര്‍ന്ന പൊതു സമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് ജില്ലാ കമ്മിറ്റിക്ക് വേണ്ടി സംസ്ഥാന സെക്രട്ടറിയെ ഏലക്കാ മാലയിട്ട് സ്വീകരിച്ചു. നിര്‍മാണ കമ്മിറ്റി ചെയര്‍മാന്‍ കെ വി ശശി അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ കെ ജയചന്ദ്രന്‍, ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ ഷൈലജ സുരേന്ദ്രന്‍, എം ജെ മാത്യു, അഡ്വ. എ രാജ എംഎല്‍എ , ജില്ലാ കമ്മിറ്റിയംഗം ടി കെ ഷാജി , ഏരിയാ സെക്രട്ടറി ചാണ്ടി പി അലക്‌സാണ്ടര്‍ ,  ലോക്കല്‍ കമ്മിറ്റി സെക്രട്ടറി മനു തോമസ് എന്നിവര്‍ സംസാരിച്ചു. 

What's Your Reaction?

like

dislike

love

funny

angry

sad

wow