അടിമാലി താലൂക്ക് ആശുപത്രിയിലെ കാത്ത് ലാബ് പ്രഖ്യാപനത്തിലൊതുങ്ങുന്നു 

അടിമാലി താലൂക്ക് ആശുപത്രിയിലെ കാത്ത് ലാബ് പ്രഖ്യാപനത്തിലൊതുങ്ങുന്നു 

May 5, 2025 - 12:57
 0
അടിമാലി താലൂക്ക് ആശുപത്രിയിലെ കാത്ത് ലാബ് പ്രഖ്യാപനത്തിലൊതുങ്ങുന്നു 
This is the title of the web page

ഇടുക്കി: അടിമാലി താലൂക്ക് ആശുപത്രിയില്‍ അനുവദിച്ച കാത്ത് ലാബ് പ്രവര്‍ത്തനക്ഷമമാക്കാന്‍ ഇടപെടല്‍ വേണമെന്നാവശ്യം. ദേവികുളം, ഉടുമ്പന്‍ചോല താലൂക്കുകളിലെയും തോട്ടം മേഖലയിലേയും ആദിവാസി മേഖലകളിലെയും സാധാരണക്കാര്‍ ചികിത്സ തടിയെത്തുന്നത് ഇവിടെയാണ്.  ആശുപത്രിയില്‍ കൂടുതല്‍ വിദഗ്ധ ചികിത്സ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ  കെട്ടിടത്തിനായി തുക അനുവദിച്ചതും കാത്ത് ലാബിനായുള്ള സ്ഥല സൗകര്യം ഒരുക്കിയതും. എന്നാല്‍ മാസങ്ങള്‍ പിന്നിട്ടിട്ടും കാത്ത് ലാബ് യാഥാര്‍ഥ്യമായില്ല. ഇതിന്റെ സേവനം  പ്രയോജനപ്പെടുത്തേണ്ട രോഗികള്‍ ഇപ്പോഴും അയല്‍ ജില്ലകളിലെ ആശുപത്രികളെയാണ് ആശ്രയിക്കുന്നത്. കാത്ത് ലാബുമായി ബന്ധപ്പെട്ട് ഉണ്ടാകേണ്ട പ്രധാന നിയമനങ്ങളും അനുബന്ധ നിയമനങ്ങളും നടക്കാത്തതാണ് കാലതാമസം നേരിടാന്‍ കാരണം. കാത്ത് ലാബിലേക്കാവശ്യമായ  സാധന സാമഗ്രികളും പൂര്‍ണമായി എത്തിയിട്ടില്ല. ഇക്കാര്യങ്ങളില്‍ ബന്ധപ്പെട്ടവരുടെ ഇടപെടല്‍ ഉണ്ടാകുകയും ലാബ് വേഗത്തില്‍ യാഥാര്‍ഥ്യമാക്കുകയും ചെയ്യണമെന്നാണ് ആവശ്യം.

What's Your Reaction?

like

dislike

love

funny

angry

sad

wow