ഉപ്പുതറയില്‍ ചാണ്ടിസ് ബെസ്റ്റ് ഇന്‍ ടൗണ്‍ റെസ്റ്റോറന്റ് ആന്‍ഡ് കഫേ തുറന്നു: ചലച്ചിത്ര താരം അനു സിതാര ഉദ്ഘാടനം ചെയ്തു
ഉപ്പുതറയില്‍ ചാണ്ടിസ് ബെസ്റ്റ് ഇന്‍ ടൗണ്‍ റെസ്റ്റോറന്റ് ആന്‍ഡ് കഫേ തുറന്നു: ചലച്ചിത്ര താരം അനു സിതാര ഉദ്ഘാടനം ചെയ്തു

ഇടുക്കി: ഇടുക്കിയുടെ കുടിയേറ്റത്തിന്റെ ഈറ്റില്ലമായ ഉപ്പുതറയില്‍ ചാണ്ടിസ് ബെസ്റ്റ് ഇന്‍ ടൗണ്‍ റെസ്റ്റോറന്റ് ആന്‍ഡ് കഫേ തുറന്നു. ചലച്ചിത്ര താരം അനു സിതാര ഉദ്ഘാടനം ചെയ്തു. കേരളത്തിലെ രുചിവൈവിധ്യങ്ങള്‍ക്ക് പുറമേ നോര്‍ത്ത് ഇന്ത്യന്‍, തന്തൂര്‍, അറബിക്, ചൈനീസ് കോണ്ടിനെന്റല്‍ വിഭവങ്ങളും ചാണ്ടി വെസ്റ്റിന്‍ ടൗണ്‍ റെസ്റ്റോറന്റില്‍ ഒരുക്കിയിരിക്കുന്നു. ഓരോ വിഭാഗത്തിനും വിദഗ്ധരായ ഷെഫുമാര്‍, ആത്യാധുനിക രീതിയിലുള്ള കിച്ചണ്‍, വിശാലമായ പാര്‍ക്കിങ് തുടങ്ങി എല്ലാവിധ സൗകര്യങ്ങളും ഇവിടെയുണ്ട്. കുട്ടികള്‍ക്കും അമ്മമാര്‍ക്കുമായി ഫീഡിങ് റൂം സൗകര്യവും ഒരുക്കിയിരുന്നു. കൂടാതെ, എസി, നോണ്‍ എസി റൂമുകളും ലഭ്യമാണ്.
ഉദ്ഘാടനച്ചടങ്ങില്‍ എംഡി അലക്സ് ജോസഫ് അധ്യക്ഷനായി. അനു അലക്സ്, കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി പി ജോണ്‍, ഉപ്പുതറ പഞ്ചായത്ത് പ്രസിഡന്റ് കെ ജെ ജെയിംസ്, പഞ്ചായത്തംഗം ജെയിംസ് തോക്കോമ്പേല്‍, സിബി മുത്തുമാംകുഴിയില്‍, കെ കലേഷ് കുമാര്‍, വിവിധ രാഷ്ട്രീയ, സാംസ്‌കാരിക, സന്നദ്ധ സംഘടനകള്‍ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.
What's Your Reaction?






