കുമളി അട്ടപ്പള്ളത്ത് രാത്രിയില്‍ ടിപ്പര്‍ ലോറികളില്‍ അനധികൃത മണ്ണെടുപ്പ്: ചോദ്യം ചെയ്ത് നാട്ടുകാര്‍: ടിപ്പര്‍ മുമ്പോട്ടെടുത്തപ്പോള്‍ മതിലിനിടയില്‍ കുടങ്ങി അച്ഛനും മകനും പരിക്ക് 

കുമളി അട്ടപ്പള്ളത്ത് രാത്രിയില്‍ ടിപ്പര്‍ ലോറികളില്‍ അനധികൃത മണ്ണെടുപ്പ്: ചോദ്യം ചെയ്ത് നാട്ടുകാര്‍: ടിപ്പര്‍ മുമ്പോട്ടെടുത്തപ്പോള്‍ മതിലിനിടയില്‍ കുടങ്ങി അച്ഛനും മകനും പരിക്ക് 

Jan 29, 2026 - 15:03
 0
കുമളി അട്ടപ്പള്ളത്ത് രാത്രിയില്‍ ടിപ്പര്‍ ലോറികളില്‍ അനധികൃത മണ്ണെടുപ്പ്: ചോദ്യം ചെയ്ത് നാട്ടുകാര്‍: ടിപ്പര്‍ മുമ്പോട്ടെടുത്തപ്പോള്‍ മതിലിനിടയില്‍ കുടങ്ങി അച്ഛനും മകനും പരിക്ക് 
This is the title of the web page

ഇടുക്കി: കുമളി അട്ടപ്പള്ളത്ത് രാത്രിയില്‍ ടിപ്പര്‍ ലോറികളില്‍ അനധികൃത മണ്ണെടുപ്പ്. ടിപ്പറുകളുടെ മരണപ്പാച്ചില്‍ ചോദ്യം ചെയ്ത് നാട്ടുകാര്‍. ടിപ്പര്‍ മുമ്പോട്ട് എടുത്തപ്പോള്‍ അച്ഛനും 13 കാരനായ മകനും  മതിലിനിടയില്‍ കുടുങ്ങി പരിക്കേറ്റു. ബുധനാഴ്ച്ച രാത്രി മുരിക്കടി-അട്ടപ്പള്ളം റോഡില്‍ എലിഫന്റ് ജങ്ഷനിലാണ് സംഭവം. രാത്രികാലങ്ങളില്‍ ടിപ്പറുകളുടെ  പരക്കം പാച്ചില്‍ മൂലം റോഡിലെ കുടിവെള്ള പൈപ്പുകള്‍ പൊട്ടുകയും പൊടിപടലങ്ങള്‍ ഉയര്‍ത്തുകയും ചെയ്യുന്നത് നാട്ടുകാരില്‍ ചിലര്‍ ചോദ്യം ചെയ്യുകയും രാത്രി 10ന് ശേഷം മണ്ണുമായി പോയ ടിപ്പര്‍ ലോറി തടയുകയും ചെയ്തു. തുടര്‍ന്ന് ലോറിയിലെ ഡ്രൈവറും ക്ലീനറും ഇവര്‍ വിളിച്ചുവരുത്തിയ  ചിലരും നാട്ടുകാരുമായി വാക്കേറ്റത്തില്‍  ഏര്‍പ്പെടുകയും സംഘര്‍ഷാവസ്ഥ ഉണ്ടാകുകയും ചെയ്തു. തടഞ്ഞിട്ട ലോറി വേഗതയില്‍ മുമ്പോട്ട് എടുത്തപ്പോഴാണ് വാഹനത്തിന് മുമ്പിലുണ്ടായിരുന്ന അട്ടപ്പള്ളം രാജേഷ് ഭവനില്‍ സി. രാജേഷിനും 13 കാരനായ മകനും പരിക്കേറ്റത്. ഇവരെ കുമളിയിലുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയും ടിപ്പര്‍ ലോറിയില്‍ ഉണ്ടായിരുന്ന ക്ലീനറെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. മേഖലയില്‍ രാത്രികാലങ്ങളില്‍ സ്ഥിരം ടിപ്പര്‍ ലോറികളില്‍ മണ്ണടിക്കുന്നത് പതിവാണെന്ന് പ്രദേശവാസിയും സംഭവത്തില്‍ ദൃക്‌സാക്ഷിയുമായ സതീഷ് പുല്ലാട്ട് പറയുന്നു. സംഭവത്തില്‍ കുമളി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow