അണക്കര ഉദയഗിരിമേട്ടിലെ റോഡരികില്‍ ഹോട്ടല്‍ മാലിന്യം തള്ളിയതായി പരാതി  

അണക്കര ഉദയഗിരിമേട്ടിലെ റോഡരികില്‍ ഹോട്ടല്‍ മാലിന്യം തള്ളിയതായി പരാതി  

Mar 23, 2026 - 10:25
 0
അണക്കര ഉദയഗിരിമേട്ടിലെ റോഡരികില്‍ ഹോട്ടല്‍ മാലിന്യം തള്ളിയതായി പരാതി  
This is the title of the web page

ഇടുക്കി: അണക്കര ഉദയഗിരിമേടിന് സമീപം റോഡിരികില്‍ ഭക്ഷണാവശിഷ്ടങ്ങള്‍ അടക്കമുള്ള മാലിന്യം തള്ളിയതായി പരാതി. ശനിയാഴ്ച രാത്രിയിലാണ് സംഭവം. ഉദയഗിരി കമ്മ്യൂണിറ്റി ഹാളിന് സമീപമുള്ള കളിക്കളത്തോടുചേര്‍ന്നാണ് ഹോട്ടലില്‍നിന്നുള്ള ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക്ക് മാലിന്യവും തള്ളിയത്. വിവരമറിഞ്ഞ് പഞ്ചായത്തംഗങ്ങളും നാട്ടുകാരും സ്ഥലത്തെത്തി പരിശോധന നടത്തി.   ഇത്തരം പ്രവൃത്തികള്‍ ചെയ്തവരെ കണ്ടെത്തി നടപടി സ്വീകരിക്കുമെന്ന് വാര്‍ഡ് മെമ്പര്‍ അശ്വതി കെ എ പറഞ്ഞു. ജനവാസ മേഖലയില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

What's Your Reaction?

like

dislike

love

funny

angry

sad

wow