മോഡല്‍ ലയണ്‍സ് ക്ലബ് ഓഫ് കട്ടപ്പന ഗ്രീന്‍സിറ്റി ഭാരവാഹികളുടെ സ്ഥാനാരോഹണം 19ന്

മോഡല്‍ ലയണ്‍സ് ക്ലബ് ഓഫ് കട്ടപ്പന ഗ്രീന്‍സിറ്റി ഭാരവാഹികളുടെ സ്ഥാനാരോഹണം 19ന്

Jul 17, 2026 - 16:54
 0
മോഡല്‍ ലയണ്‍സ് ക്ലബ് ഓഫ് കട്ടപ്പന ഗ്രീന്‍സിറ്റി ഭാരവാഹികളുടെ സ്ഥാനാരോഹണം 19ന്
This is the title of the web page

ഇടുക്കി: മോഡല്‍ ലയണ്‍സ് ക്ലബ് ഓഫ് കട്ടപ്പന ഗ്രീന്‍സിറ്റി ഭാരവാഹികളുടെ സ്ഥാനാരോഹണവും പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞയും 19ന് വൈകിട്ട് 6.30ന് കട്ടപ്പന ഐടിഐ ജങ്ഷനിലെ ലയണ്‍സ് ക്ലബ് ഓഡിറ്റോറിയത്തില്‍ നടക്കും. ലയണ്‍സ് വൈസ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ അഡ്വ. ജോസഫ് മങ്ങാലി മുഖ്യാതിഥിയാകും. പ്രസിഡന്റ് എന്‍ മനോജ് അധ്യക്ഷനാകും. പ്രതീക്ഷഭവന്‍ ഡയറക്ടറായി 25 വര്‍ഷം സേവനമനുഷ്ഠിച്ച ബ്രദര്‍ ജോസ് മാത്യുവിനെയും പാരാബോഡി ബില്‍ഡിങ്ങില്‍ മിസ്റ്റര്‍ കേരളയായി വിജയിച്ച സിജോ സണ്ണിയേയും അനുമോദിക്കും.
പ്രസിഡന്റായി ജേക്കബ് കോര, സെക്രട്ടറിയായി ലൂക്ക ജോസഫ്, ട്രഷറര്‍ ആയി ജയ്‌സണ്‍ പുതുപ്പറമ്പില്‍ എന്നിവര്‍ ചുമതലയേല്‍ക്കും. ക്ലബ്ബിന്റെ സേവന പദ്ധതികളും വെബ്‌സൈറ്റും ഉദ്ഘാടനംചെയ്യും. സ്‌നേഹഭവനം പദ്ധതിയില്‍ നിര്‍മിച്ച രണ്ട് വീടുകളുടെ താക്കോലും കൈമാറും. തൊഴില്‍ പരിശീലന പരിപാടി, ഹരിത വിദ്യാലയം, വിദ്യാര്‍ഥികള്‍ക്ക് നേത്ര പരിശോധന, സൗജന്യ ഡലാലിസിസ്, ചികിത്സ ധനസഹായ വിതരണം, പഠനോപകരണ വിതരണം എന്നിവ നടപ്പാക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ അഡ്വ. ജോര്‍ജ് വേഴമ്പത്തോട്ടം, ലൂക്കാ ജോസഫ്, കെ ജെ തോമസ് എന്നിവര്‍ പങ്കെടുത്തു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow