കെഎസ്ടിഎ കട്ടപ്പനയില്‍ ധര്‍ണ നടത്തി
കെഎസ്ടിഎ കട്ടപ്പനയില്‍ ധര്‍ണ നടത്തി
ഇടുക്കി: കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയുടെ അധ്യാപകരുടെ കൂട്ടധര്‍ണ നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് കെ വി അനീഷ് ലാല്‍ ഉദ്ഘാടനം ചെയ്തു. സെന്‍സസ് ഡ്യൂട്ടി ലഭിച്ച അധ്യാപകര്‍ക്ക് ഡ്യൂട്ടി ലീവ് അനുവദിക്കുക, പകരം ദിവസവേദന അധ്യാപകരെ നിയമിക്കുക, അധ്യാപകരുടെ പ്രൊമോഷന്‍ സ്ഥലമാറ്റ നടപടികള്‍ വേഗതത്തിലാക്കുക, ധവള പത്രത്തിന്റെ മറവില്‍ കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയെ തകര്‍ക്കാനുള്ള നീക്കം അവസിപ്പിക്കുക, പാഠ്യ പദ്ധതി ആട്ടിമറിക്കാനുള്ള നീക്കത്തില്‍നിന്ന് പിന്മാറുക, ഗോത്ര ബന്ധു അധ്യാപകരെ പിരിച്ചുവിട്ട നടപടി റദ്ദ് ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ധര്‍ണ നടത്തിയത്. ജില്ലാ പ്രസിഡന്റ് കെ ആര്‍ ഷാജിമോന്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എം ആര്‍ അനില്‍ കുമാര്‍, സംസ്ഥാന എക്‌സിക്യൂട്ടീവ് എം രമേശ്, സംസ്ഥാന കമ്മിറ്റിയംഗം അപര്‍ണ നാരായണന്‍, ജില്ലാ വൈസ് പ്രസിഡന്റ് ബിന്ദു പി ആര്‍, ട്രഷറര്‍ എം തങ്കരാജ്, കട്ടപ്പന സബ്ജില്ല സെക്രട്ടറി ഡോ. പ്രദീപ്കുമാര്‍ വി ജെ
എന്നിവര്‍ സംസാരിച്ചു.
What's Your Reaction?