ഉദ്യോഗസ്ഥരും ജീവനക്കാരും നവകേരള സദസ്സില്‍: പഞ്ചായത്ത് ഓഫീസുകള്‍ കാലി
ഉദ്യോഗസ്ഥരും ജീവനക്കാരും നവകേരള സദസ്സില്‍: പഞ്ചായത്ത് ഓഫീസുകള്‍ കാലി

ഇടുക്കി
ഉദ്യോഗസ്ഥരും ജീവനക്കാരും കൂട്ടത്തോടെ നവകേരള സദസ്സിലേക്ക് പോയതോടെ പഞ്ചായത്ത് ഓഫീസുകള്‍ കാലി. ഉപ്പുതറ, അയ്യപ്പന്‍കോവില്‍ പഞ്ചായത്ത് ഓഫീസുകളില്‍ രാവിലെ എത്തിയവര്‍ക്ക് കാണാനായത് ഒഴിഞ്ഞ കസേരകള്‍ മാത്രം. വിവിധ ആവശ്യങ്ങള്‍ക്കായി എത്തിയവര്‍ വെറുംകൈയോടെ മടങ്ങി. യുഡിഎഫ്, ബിജെപി അംഗങ്ങള്‍ പ്രതിഷേധിച്ചു.
What's Your Reaction?






