ശബരിമലയില്‍ കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്താന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു
ശബരിമലയില്‍ കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്താന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു

ഇടുക്കി: ശബരിമലയില്‍ തീര്‍ഥാടകരുടെ തിരക്ക് വര്‍ധിച്ചതിനാല്‍ കൂടുതല്‍ സൗകര്യങ്ങളും സംവിധാനവും ഏര്‍പ്പെടുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി. തീര്‍ഥാടകരെ ബുദ്ധിമുട്ടിക്കാത്ത സംവിധാനങ്ങള്‍ ഒരുക്കണം. ദര്‍ശനസമയം ഒരുമണിക്കൂര്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതിനുപുറമെ സ്‌പോട്ട് ബുക്കിങ് അത്യാവശ്യത്തിനു മാത്രമായി പരിമിതപ്പെടുത്താന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ദര്‍ശനത്തിനായി ഒരുക്കിയിട്ടുള്ള സംവിധാനത്തിന് പ്രത്യേക ശ്രദ്ധ നല്‍കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തീര്‍ഥാടനത്തിനെത്തിയ കുട്ടിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു. പാര്‍ക്കിങ്, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയവ സംബന്ധിച്ചും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.
ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍, വനം മന്ത്രി എ കെ ശശീന്ദ്രന്‍, ചീഫ് സെക്രട്ടറി ഡോ. വി വേണു എന്നിവര്‍ നേരിട്ടും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്, സംസ്ഥാന പോലീസ് മേധാവി ഷേക്ക് ദര്‍വേഷ് സാഹിബ്, കലക്ടര്‍മാര്‍ തുടങ്ങിയവര്‍ ഓണ്‍ലൈനായും പങ്കെടുത്തു.
What's Your Reaction?






