ഫോട്ടോഗ്രഫറെ മര്‍ദിച്ചസംഭവം: മന്ത്രിസഭായോഗം നടന്ന തേക്കടിയില്‍ പ്രതിഷേധിച്ച് മാധ്യമ പ്രവര്‍ത്തകര്‍
ഫോട്ടോഗ്രഫറെ മര്‍ദിച്ചസംഭവം: മന്ത്രിസഭായോഗം നടന്ന തേക്കടിയില്‍ പ്രതിഷേധിച്ച് മാധ്യമ പ്രവര്‍ത്തകര്‍

ഇടുക്കി:നവകേരള സദസ്സിനിടെ മംഗളം ഫോട്ടോഗ്രഫര്‍ എയ്ഞ്ചല്‍ അടിമാലിയെ മുഖ്യമന്ത്രിയുടെ സുരക്ഷ ഉദ്യോഗസ്ഥന്‍ മര്‍ദിച്ച സംഭവത്തില്‍ വ്യാപക പ്രതിഷേധം. തേക്കടിയില്‍ മന്ത്രിസഭ യോഗം നടന്ന ബാംബു ഗ്രോവിന് പുറത്ത് കേരള പത്രപ്രവര്‍ത്തക യൂണിയന്‍(കെയുഡബ്ല്യുജെ) ജില്ലാ കമ്മിറ്റി കുമളിയില്‍ പ്രതിഷേധം സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് സോജന്‍ സ്വരാജ് ഉദ്ഘാടനം ചെയ്തു. യാതൊരു പ്രകോപനവുമില്ലാതെ എയ്ഞ്ചലിനെ മര്‍ദിച്ച ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കണമെന്നും സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം ഉറപ്പാക്കണമെന്നും സോജന്‍ ആവശ്യപ്പെട്ടു. കൊച്ചിയിലും കഴിഞ്ഞദിവസം മാധ്യമ പ്രവര്‍ത്തകര്‍ക്കുനേരെ ആക്രമം ഉണ്ടായി. രാജ്യത്ത് മാധ്യമ സ്വാതന്ത്രത്തിന് വേണ്ടി സംസാരിക്കുന്ന ഇടതുപക്ഷ നിലപാടുകള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഇത്തരം ഉദ്യോഗസ്ഥരെ മാറ്റി നിര്‍ത്തണം. സ്വതന്ത്രമായി മാധ്യമപ്രവര്‍ത്തനം നടത്തുന്നയാളെ ഒരു ഉദ്യോഗസ്ഥന്‍ ധാര്‍ഷ്ട്യത്തോടെ കൈയേറ്റം ചെയ്യുന്നത് മന്ത്രിസഭക്കുതന്നെ മാനഹാനി വരുത്തുന്നതാണ്. ഈ ഉദ്യോഗസ്ഥനെ മുഖ്യമന്ത്രിയുടെ സുരക്ഷാചുമതലയില്‍ നിന്ന് ഒഴിവാക്കണമെന്ന് യൂണിയന്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അനില്‍ കല്ലിയൂരിനെതിരെ നടപടിയാവശ്യപ്പെട്ട് കെയുഡബ്ലുജെ ഇടുക്കി ഘടകം മുഖ്യമന്ത്രിക്കും സംസ്ഥാന കമ്മിറ്റി ഡിജിപിക്കും പരാതി നല്‍കും. പ്രതിഷേധ യോഗത്തില്‍ ജില്ലാ കമ്മിറ്റിയംഗം അഖില്‍ സഹായി സ്വാഗതവും ട്രഷറര്‍ വില്‍സണ്‍ കളരിക്കല്‍ നന്ദിയും പറഞ്ഞു. മാധ്യമ പ്രവര്‍ത്തകരായ ജയ്‌സണ്‍ മണിയങ്ങാട്, ജെയ്ന്‍ എസ് രാജു, സിജോ വര്‍ഗീസ്, അനീഷ് ടോം, ഷിയാസ് ബഷീര്‍, എയ്ഞ്ചല്‍ എം ബേബി എന്നിവര്‍ സംസാരിച്ചു. വൈശാഖ് കൊമ്മാട്ടി, ടെന്‍സിംഗ് പോള്‍, സുജിത്ത് എ.എസ്, ശ്രീജിത്ത് പി. രാജ്, ഷാജി അറയ്ക്കല്‍, ജെറിന്‍ പടിഞ്ഞാറേക്കര, പി.കെ. ഹാരീസ്, ഷാജി കുരിശുംമൂട്, സുബിന്‍ തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






