പൂപ്പാറ കൈയേറ്റം ഒഴിപ്പിക്കല്‍: വ്യാപാരി ജാഫര്‍ അലിയും കുടുംബവും പെരുവഴിയില്‍

പൂപ്പാറ കൈയേറ്റം ഒഴിപ്പിക്കല്‍: വ്യാപാരി ജാഫര്‍ അലിയും കുടുംബവും പെരുവഴിയില്‍

Feb 13, 2024 - 19:06
Jul 10, 2024 - 19:43
 0
പൂപ്പാറ കൈയേറ്റം ഒഴിപ്പിക്കല്‍: വ്യാപാരി ജാഫര്‍ അലിയും കുടുംബവും പെരുവഴിയില്‍
This is the title of the web page

ഇടുക്കി: പൂപ്പാറയില്‍ റവന്യു സംഘം കൈയേറ്റം ഒഴിപ്പിച്ചതോടെ, വ്യാപാരി ജാഫര്‍ അലിയും കുടുംബവും പെരുവഴിയില്‍. ഒഴിപ്പിക്കപ്പെട്ട കടമുറിയിലാണ് ഇദ്ദേഹവും ഭാര്യയും 3 മക്കളുമടങ്ങുന്ന കുടുംബം താമസിക്കുന്നത്. 40 വര്‍ഷം മുമ്പ് തമിഴ്നാട് ഗൂഡല്ലൂരില്‍ നിന്ന് കുടുംബസ്വത്ത് വിറ്റുകിട്ടിയ പണവുമായി പൂപ്പാറയില്‍ എത്തിയതാണ് ജാഫര്‍ അലിയും കുടുംബവും. ഇവിടെ ചെറിയ കടമുറി വാങ്ങി താമസം തുടങ്ങി. രോഗിയായ ഭാര്യയും 3 മക്കളുമടങ്ങുന്ന കുടുംബം കടയില്‍ നിന്നുള്ള വരുമാനം കൊണ്ടാണ് ഉപജീവനം നടത്തുന്നത്. കടമുറിക്കുള്ളില്‍ തന്നെ കഴിയുന്നതിനാല്‍ റവന്യു സംഘം പൂട്ടി സീല്‍ ചെയ്തില്ല.
തല്‍ക്കാലം താമസിക്കാനുള്ള അനുമതി നല്‍കിട്ടുണ്ട്. എന്നാല്‍ മുന്നോട്ടുള്ള ജീവിതം വഴിമുട്ടി. കോടതിയില്‍ നിന്ന് അനുകൂല വിധിയുണ്ടാകുമെന്ന ഏക പ്രതീക്ഷയിലാണ് ഇവര്‍ കഴിയുന്നത്.

കൈയേറ്റം ഒഴിപ്പിച്ചതോടെ പൂപ്പാറയിലെ കച്ചവടക്കാരും ബുദ്ധിമുട്ടിലായി. കടകള്‍ പൂട്ടി സീല്‍ ചെയ്തതോടെ ലക്ഷങ്ങളുടെ നഷ്ടമാണ് ഇവര്‍ക്ക് ഉണ്ടായത്. പന്നിയാര്‍ പുഴയുടെ തീരത്തെ 46 കടമുറികളും 39 വീടുകളുമാണ് റവന്യു വകുപ്പ് ഒഴിപ്പിച്ചത്. പൂട്ടിയ കടകളിലെ സാധാനങ്ങള്‍ നശിക്കുംമുമ്പ് വിറ്റുതീര്‍ക്കാനുള്ള നെട്ടോട്ടത്തിലാണ് വ്യാപാരികള്‍.

What's Your Reaction?

like

dislike

love

funny

angry

sad

wow