കാഞ്ചിയാർ സ്നേഹത്തണൽ വയോജന കൂട്ടായ്മ സന്ദർശിച്ച് കട്ടപ്പന ഗവൺമെൻറ് കോളേജ് വിദ്യാർത്ഥികൾ
കാഞ്ചിയാർ സ്നേഹത്തണൽ വയോജന കൂട്ടായ്മ സന്ദർശിച്ച് കട്ടപ്പന ഗവൺമെൻറ് കോളേജ് വിദ്യാർത്ഥികൾ

ഇടുക്കി: ഇക്കണോമിക്സ് സോഷ്യൽ എക്സ്റ്റൻഷൻ പ്രോഗ്രാമിന്റെ ഭാഗമായി കട്ടപ്പന ഗവൺമെൻറ് കോളേജിലെ ഇക്കണോമിക്സ് വിഭാഗം അധ്യാപകരും വിദ്യാർത്ഥികളും
കാഞ്ചിയാറിലേ സ്നേഹത്തണൽ വയോജന കൂട്ടായ്മ സന്ദർശിച്ചു. കാഞ്ചിയാർ ലൂർദ്ദ് മാതാ പള്ളി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി വികാരി ഫാ. ജിൻസ് കരിന്തേൽ ഉദ്ഘാടനം ചെയ്തു. വാർദ്ധക്യ കാലഘട്ടത്തിലുള്ള മാനസിക - ശാരീരിക വെല്ലുവിളികൾ , ഏകാന്തത, ആരോഗ്യപ്രശ്നങ്ങൾ എന്നിവ നേരിട്ട് മനസ്സിലാക്കുക സ്നേഹത്തണലിലെ അംഗങ്ങൾക്ക് എല്ലാവിധ മാനസിക പിന്തുണ നൽകുക , അവരുടെ സാമൂഹികക്ഷേമ പ്രവർത്തനങ്ങൾക്ക് കൈത്താങ്ങായി നിലകൊള്ളുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് സന്ദർശനം നടത്തിയത് . വയോജനങ്ങളുടെ ഉന്നമനം ലഷ്യമിടുന്ന കൂട്ടായമയാണ് സ്നേഹത്തണൽ. കാഞ്ചിയാർ പഞ്ചായത്തംഗം സന്ധ്യ ജയന്റെ നേതൃത്വത്തിലാണ് കൂട്ടായ്മയുടെ പ്രവർത്തനം .സ്നേഹത്തണൽ പ്രസിഡൻ്റെ അഡ്വ. പി സി തോമസ് അധ്യക്ഷനായ പരിപാടിയിൽ കട്ടപ്പന ഗവൺമെൻ്റ് കോളേജ് വിഭാഗം മേധാവി ഡോ. രാജേഷ് ജോർജ് മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി സന്ധ്യ ജയൻ ,ഡോ അരുൺ കുമാർ ടി എ ,ജയ്സൺ അഗസ്റ്റിൻ, രാജു എന്നിവർ പങ്കെടുത്തു. വയോജനങ്ങളും വിദ്യാർത്ഥികളും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.
What's Your Reaction?






