കാഞ്ചിയാര്‍ ബോധി ഗ്രന്ഥശാല സാംസ്‌കാരികോത്സവവും പുരസ്‌കാര വിതരണവും
കാഞ്ചിയാര്‍ ബോധി ഗ്രന്ഥശാല സാംസ്‌കാരികോത്സവവും പുരസ്‌കാര വിതരണവും

ഇടുക്കി: കാഞ്ചിയാര്‍ ബോധി ഗ്രന്ഥശാലയുടെ പുരസ്‌കാര വിതരണവും സാംസ്‌കാരികോത്സവവും നടത്തി. മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. ബോധി പുരസ്‌കാരം പ്രഭാഷകനും എഴുത്തുകാരനുമായ സുനില്‍ പി ഇളയിടത്തിന് മന്ത്രി സമ്മാനിച്ചു. എഴുത്തുകാരന്‍ കാഞ്ചിയാര്‍ രാജന്‍ അധ്യക്ഷനായി. കേരള സാഹിത്യ അക്കാദമി അംഗം മോബിന്‍ മോഹന്‍, കാഞ്ചിയാര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാലി ജോളി, കട്ടപ്പന ഫാര്‍മേഴ്‌സ് ഡെവലപ്‌മെന്റ് പ്രൊഡ്യൂസര്‍ കമ്പനി ചെയര്‍മാന്‍ മാത്യു ജോര്‍ജ്, ടി കെ രാമചന്ദ്രന്‍, ബെന്നി കുന്നേല്‍, കെ പി സജി തുടങ്ങിയവര്‍ സംസാരിച്ചു.
സാംസ്‌കാരികോത്സവം കാഞ്ചിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ടും ഗ്രന്ഥശാല സൗഹൃദ സദസ് മുതലക്കോടം ജയ്ഹിന്ദ് ലൈബ്രറി പ്രസിഡന്റ് കെ സി സുരേന്ദ്രനും ഉദ്ഘാടനം ചെയ്തു. ഇടുക്കി: കലയും സാഹിത്യവും എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ കാഞ്ചിയാര്‍ രാജന്‍ വിഷയാവതരണം നടത്തി. എഴുത്തുകാരന്‍ കെ ടി രാജീവ് കവിയരങ്ങ് ഉദ്ഘാടനം ചെയ്തു. കവി കെ ആര്‍ രാമചന്ദ്രന്‍ അധ്യക്ഷനായി. ഷേര്‍ലി തോമസ്, പ്രിന്‍സ് ഓവേലി, അഡ്വ. വി എസ് ദിപു, റോബിന്‍ എഴുത്തുപുര, കെ ആര്‍ സുഭാഷിണി, ജോസഫ് വര്‍ക്കി, രവികുമാര്‍ കട്ടപ്പന, എന്‍ ജി മോഹനന്‍, സുലോചന രാജന്‍ എന്നിവര്‍ കവിത അവതരിപ്പിച്ചു. ബോധി ഗ്രന്ഥശാല പ്രസിഡന്റ് ജെയിംസ് പി ജോസഫ്, എസ് ഷേണ്‍കുമാര്‍, ഇ ജെ ജോസഫ്, എ എല്‍ ബാബു, ടി എസ് രാജേന്ദ്രന്‍ തുടങ്ങിയവര്‍ വിവിധ പരിപാടികളില്‍ സംസാരിച്ചു.
What's Your Reaction?






