ഓപ്പറേഷന്‍ തൂഫാന്‍ 2.0 പാമ്പാടുംപാറ പഞ്ചായത്തില്‍ തുടങ്ങി

ഓപ്പറേഷന്‍ തൂഫാന്‍ 2.0 പാമ്പാടുംപാറ പഞ്ചായത്തില്‍ തുടങ്ങി

Sep 28, 2026 - 17:34
 0
ഓപ്പറേഷന്‍ തൂഫാന്‍ 2.0 പാമ്പാടുംപാറ പഞ്ചായത്തില്‍ തുടങ്ങി
This is the title of the web page

ഇടുക്കി: പൊലീസും തദ്ദേശ സ്വയംഭരണ വകുപ്പും ചേര്‍ന്ന് നടപ്പാക്കുന്ന തൂഫാന്‍ 2.0 പാമ്പാടുംപാറ പഞ്ചായത്തില്‍ തുടങ്ങി.  പ്രസിഡന്റ് റൂബി ജോസഫ് ഉദ്ഘാടനം ചെയ്തു. ഒരുവര്‍ഷം നീണ്ടു നില്‍ക്കുന്ന പരിപാടികളില്‍ എല്ലാ വാര്‍ഡിലും തൂഫാന്‍ ഗ്രാമസഭകള്‍ കൂടും. ഓരോ വാര്‍ഡിലും വാര്‍ഡ് മെമ്പര്‍, ജനമൈത്രി പൊലീസ്, ആരോഗ്യ പ്രവര്‍ത്തകര്‍, വിദ്യാഭ്യാസ പ്രവര്‍ത്തകര്‍,  കുടുംബശ്രീ ഭാരവാഹികള്‍, വിവിധ സാമൂഹിക സംഘടനാ ഭാരവാഹികള്‍ എന്നുവരുല്‍പ്പെടെയുള്ള 10 പേരെ വീതം തൂഫാന്‍ വാരിയേഴ്‌സായി തെരഞ്ഞെടുത്ത് ഇവരുടെ നേതൃത്വത്തില്‍ എല്ലാ വാര്‍ഡുകളിലും ജാഗ്രത സമിതികള്‍ രൂപീകരിക്കും. വിദ്യാലയങ്ങളില്‍ തൂഫാന്‍ ക്ലബ്ബുകള്‍ തുടങ്ങും. 
സിപിഒ ജോസ് സെബാസ്റ്റ്യന്‍, അനില്‍ കുമാര്‍ എന്നിവര്‍ ക്ലാസെടുത്തു. വൈസ് പ്രസിഡന്റ് ബി സി അനില്‍ അധ്യക്ഷനായി. പഞ്ചായത്തംഗങ്ങളായ രാധാകൃഷ്ണ പിള്ള, ആരിഫ അയൂബ്, തങ്കമ്മ രാജന്‍, സജി സി എസ്, ഉഷാ സുധാകരന്‍, വിഷ്ണു ശ്രീമന്ദിരം, അന്‍സമ്മ മാതൃ, സരിത രാജേഷ്, സാറമ്മ ജോസഫ്, ശ്രീദേവി കെ എസ്, ബിനോയി ചാക്കോ, രജനി രഞ്ജിത്ത്, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഉദയകുമാര്‍, സെക്രട്ടറി സ്റ്റാലിന്‍ ജോസ്, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ മോളമ്മ സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow