ദേശീയപാത കൈയടക്കി കന്നുകാലികള്‍: വണ്ടിപ്പെരിയാറില്‍ ഗതാഗതക്കുരുക്കും അപകടങ്ങളും
ദേശീയപാത കൈയടക്കി കന്നുകാലികള്‍: വണ്ടിപ്പെരിയാറില്‍ ഗതാഗതക്കുരുക്കും അപകടങ്ങളും

ഇടുക്കി: കന്നുകാലികളെ കൊണ്ട് പൊറുതിമുട്ടി വണ്ടിപ്പെരിയാര്‍ ടൗണ്‍. ഇവറ്റകള്‍ റോഡിലൂടെ അലഞ്ഞുതിരിയുന്നത് വാഹനാപകടങ്ങള്‍ക്ക് കാരണമാകുന്നു. കാലികളെ പിടിച്ചുകെട്ടി ഗതാഗതം സുഗമമാക്കാന്‍ നടപടിയില്ല. പഞ്ചായത്ത് പിഴ ചുമത്തുമെന്ന് അറിയിച്ചിട്ടും ഉടമകള്‍ ഇവറ്റകളെ റോഡിലേക്ക് തന്നെ അഴിച്ചുവിടുകയാണ്. കൊട്ടാരക്കര- ദിണ്ടുക്കല്‍ ദേശീയപാതയില്‍ വണ്ടിപ്പെരിയാര്‍ മുതല്‍ കുമളി വരെയുള്ള ഭാഗത്ത് അലഞ്ഞുതിരിയുന്നത് 50ലേറെ പശുക്കളാണ്. ഇവറ്റകള്‍ വാഹനങ്ങളില്‍ ഇടിച്ച് അപകടമുണ്ടാകുന്നതും നിത്യസംഭവമാണ്. ഇതുമൂലം വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെ വാഹനയാത്രികര്‍ ഏറെ ബുദ്ധിമുട്ടുന്നു. രാത്രികാലങ്ങളിലാണ് അപകടങ്ങള്‍ ഏറെയും. അടിയന്തരമായി ഇവറ്റകളെ റോഡില്‍നിന്ന് നീക്കി ഗതാഗതം സുഗമമാക്കണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം.
What's Your Reaction?






