നെടുങ്കണ്ടം പഞ്ചായത്ത് മാര്‍ക്കറ്റ് ഷോപ്പിങ് കോംപ്ലക്സ് ഉദ്ഘാടനം 27ന്
നെടുങ്കണ്ടം പഞ്ചായത്ത് മാര്‍ക്കറ്റ് ഷോപ്പിങ് കോംപ്ലക്സ് ഉദ്ഘാടനം 27ന്
ഇടുക്കി: നെടുങ്കണ്ടം പഞ്ചായത്ത് മാര്‍ക്കറ്റ് ഷോപ്പിങ് കോംപ്ലക്സ് 27ന് രാവിലെ 10.30ന് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനംചെയ്യും. ഗ്യാസ് ക്രിമിറ്റോറിയവും നെടുങ്കണ്ടം സഹ്യദര്‍ശന്‍ പാര്‍ക്കും മന്ത്രി ഉദ്ഘാടനംചെയ്യും. 36 കടമുറികളുള്ള ഓപ്പണ്‍ മാര്‍ക്കറ്റിന്റെ നിര്‍മാണോദ്ഘാടനവും ഇതോടനുബന്ധിച്ച് നടക്കും. പടിഞ്ഞാറേക്കവലയില്‍ നടക്കുന്ന യോഗത്തില്‍ എം എം മണി എംഎല്‍എ അധ്യക്ഷനാകും. ഡീന്‍ കുര്യാക്കോസ് എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാക്കുന്നേല്‍, കേരള അര്‍ബന്‍ റൂറല്‍ ഡെവലപ്മെന്റ് ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ റെജി സക്കറിയ തുടങ്ങിയവര്‍ പങ്കെടുക്കും.
കേരള അര്‍ബന്‍ റൂറല്‍ ഡെവലപ്മെന്റ് ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്റെ സഹായത്തോടെ 8 കോടി രൂപ മുതല്‍മുടക്കിലാണ് പടിഞ്ഞാറേക്കവലയില്‍ സമുച്ചയം നിര്‍മിച്ചത്. മൂന്ന് നിലകളില്‍ 54 കടമുറികള്‍, ഓരോനിലയിലും ശൗചാലയങ്ങള്‍, പാര്‍ക്കിങ് എന്നീ സൗകര്യങ്ങളുമുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രീമി ലാലിച്ചന്‍, വൈസ് പ്രസിഡന്റ് ഡി ജയകുമാര്‍, പഞ്ചായത്തംഗങ്ങളായ ബിന്ദു സഹദേവന്‍, ലേഖാ ത്യാഗരാജന്‍, പത്മ അശോകന്‍, രമ്യ ഷിജു എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?

