സംസ്ഥാനത്ത് ഇന്ന് സ്വകാര്യബസ് പണിമുടക്ക്.
സംസ്ഥാനത്ത് ഇന്ന് സ്വകാര്യബസ് പണിമുടക്ക്.

സംസ്ഥാനത്ത് ഇന്ന് സ്വകാര്യബസ് പണിമുടക്ക്. സീറ്റ് ബെൽറ്റ്, ക്യാമറ, വിദ്യാർഥികളുടെ യാത്രാനിരക്ക് വർധനവ് തുടങ്ങി നിരവധി ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക് . ഇന്ന് നടക്കുന്നത് സൂചനാ സമരമാണെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്‍റ് കെ.കെ തോമസ് വ്യക്തമാക്കിയിരുന്നു. മന്ത്രി തലത്തിൽ നടത്തിയ ചർച്ചയിലെടുത്ത തീരുമാനം അട്ടിമറിക്കപ്പെട്ടതും വിവിധ കമ്മീഷനുകൾ നൽകിയ റിപ്പോർട്ട് നടപ്പാക്കാൻ വൈകിയതുമാണ് സർവീസ് നിർത്തി വച്ച് സമരത്തിലേക്ക് ഇറങ്ങാൻ തങ്ങളെ നിർബ്ബന്ധിതരാക്കിയതെന്നും പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഭാരവാഹികൾ പറയുന്നു.ബസുടമകൾക്കു സാമ്പത്തികബാധ്യത വരുത്തുന്ന കാര്യങ്ങൾ സർക്കാർ നടപ്പിലാക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് സമരം.
ആവശ്യങ്ങൾ നടപ്പാക്കിയില്ലെങ്കിൽ നവംബർ 21 മുതൽ അനിശ്ചിതകാല സമരം തുടങ്ങുമെന്നും സംയുക്ത സമരസമിതി ഭാരവാഹികൾ അറിയിച്ചു. സൂചനാ പണിമുടക്ക് ഇന്ന് അർദ്ധരാത്രി വരെയാണ്.
What's Your Reaction?






