കേരളം രൂപം കൊണ്ടിട്ട് അറുപത്തിയേഴ് വർഷങ്ങള്‍ പിന്നിട്ടിട്ടും ഇനിയും പട്ടയം കിട്ടാതെ ഇടുക്കി ജില്ലയിലെ കർഷകർ.
കേരളം രൂപം കൊണ്ടിട്ട് അറുപത്തിയേഴ് വർഷങ്ങള്‍ പിന്നിട്ടിട്ടും ഇനിയും പട്ടയം കിട്ടാതെ ഇടുക്കി ജില്ലയിലെ കർഷകർ.

ഇടുക്കി ജില്ലാ ആസ്ഥാനത്തോട് ചേർന്നു സ്ഥിതിചെയ്യുന്ന വാത്തികുടി,കൊന്നത്തടി അറക്കുളം,വെള്ളത്തൂവൽ തുടങ്ങിയ പഞ്ചായത്തുകളിലെ കുടിയേറ്റ കർഷകരുടെ ഭൂമിക്കു പട്ടയം നൽകുവാനുള്ള തീരുമാനം വൈകുകയാണ്.1950 കളിൽ മേഖലയിൽ കുടിയേറിയ കർഷകരുടെ ഭൂമിക്കാണ് ഇനിയും പട്ടയം നിഷേധിച്ചിരിക്കുന്നത് . ഒരേക്കറിൽ താഴെ കൈവശഭൂമിയുള്ള കർഷകർക്കാണ് പട്ടയം ലഭിക്കാത്തത് . എന്നാൽ ഈ മേഖലകളിൽ താമസിക്കുന്ന ഏക്കറുകണക്കിന് ഭൂമിയുള്ള ആളുകൾക്ക് സർക്കാർ പട്ടയം നൽകിയിരുന്നു.നിലവിൽ പട്ടയം ലഭിക്കാത്ത കർഷകരുടെ ഭൂമി ലാൻഡ് രജിസ്റ്ററിൽ ഏലം കൃഷി എന്ന് രേഖപെടുത്തിയിട്ടുണ്ട് . ഇത് ചൂണ്ടിക്കാട്ടിയാണ് ഇവരുടെ ഭൂമിക്കു നിലവിലെ ഉദ്യോഗസ്ഥർ പട്ടയം നിഷേധിക്കുന്നത് .പട്ടയം നൽകാമെന്ന് പറഞ്ഞു അധികാരത്തിൽ കയറിയ ഗവണ്മെന്റ് പട്ടയ സമരത്തെ കണ്ടില്ലയെന്ന് നടിക്കുന്നത് ജനാധിപത്യ വിരുദ്ധമാണ് എന്ന അഭിപ്രായമാണ് കർഷകർക്കുള്ളത്.
പട്ടയം ലഭിക്കാത്തതിനെ തുടർന്ന്ക കർഷകരുടെ നേതൃത്വത്തിൽ നിരവധി സമരങ്ങളും പ്രതിഷേധ പരിപാടികളും നടത്തിയിരുന്നു. എങ്കിലും നാളിതു വരെയായിട്ടും ഫലം കണ്ടിട്ടില്ലാ. കേരളപ്പിറവി ദിനങ്ങളിൽ ഉൾപ്പെടെ നിരവധി സമര പരിപാടികൾ കർഷകരുടെ നേതൃത്വത്തിൽ നടത്തിയിട്ടുണ്ട്.
കന്നുകാലി വളർത്തിയും കൂലിപ്പണിക്ക് പോയുമാണ് ഈ മേഖലയിലുള്ള ഭൂരിഭാഗം ജനങ്ങളും കഴിഞ്ഞുവരുന്നത് . കുട്ടികളുടെ പഠനത്തിനും , വിവാഹ ആവശ്യങ്ങൾക്കും വീടുവയ്ക്കുന്നതിനും കൈവശമുള്ള ഏതാനും സെന്റ് ഭൂമി പണയപ്പെടുത്തി വായ്‌പ്പാ എടുക്കുന്നതിനും കഴിയാത്ത അവസ്ഥയാണ് ഈ മേഖലയിലുള്ള കര്ഷകര്ക്കുള്ളത് .
ജില്ലയിലെ നിരവധി വ്യാപാര സ്ഥാപങ്ങൾക്കും പട്ടയമില്ലാത്ത അവസ്ഥയുണ്ട്. അടിയന്തിരമായി ഈ മേഖലയിലുള്ള ആളുകൾക്ക് പട്ടയം ലഭ്യമാക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെഅഭ്യർത്ഥന .
What's Your Reaction?






