മലയോര ഹൈവേ നിര്‍മാണം മാട്ടുക്കട്ടയില്‍ നടപ്പാക്കുന്നത് ഇരട്ട നീതിയെന്ന് ബി.ജെ.പി
മലയോര ഹൈവേ നിര്‍മാണം മാട്ടുക്കട്ടയില്‍ നടപ്പാക്കുന്നത് ഇരട്ട നീതിയെന്ന് ബി.ജെ.പി

ഇടുക്കി: മലയോര ഹൈവേയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് മാട്ടുകട്ട ടൗണില്‍ നടപ്പാക്കുന്നത് ഇരട്ട നീതിയെന്ന വാദവുമായി ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി രംഗത്ത്.
ടൗണില്‍ കലിങ്ക് നിര്‍മിക്കുന്നുണ്ടെങ്കിലും കലിങ്കില്‍ നിന്നും വെള്ളം ഒഴുകിപ്പോകാന്‍ സ്ഥലമില്ലാതെയാണ് സ്വകാര്യ കെട്ടിടങ്ങള്‍ നിലനില്‍ക്കുന്നത്. ടൗണിന് നടുവിലുള്ള കെട്ടിടങ്ങള്‍ ഒഴിപ്പിച്ച പഞ്ചായത്ത് അധികൃതര്‍ വന്‍കിടക്കാരുടെ കയ്യേറ്റം ഒഴിപ്പിക്കാന്‍ നടപടി സ്വീകരിക്കുന്നില്ല എന്നും ബി.ജെ.പി ആരോപിച്ചു. പഞ്ചായത്തും ഇടതുപക്ഷ രാഷ്ട്രീയ പ്രവര്‍ത്തകരും ഒത്തുകളിക്കുകയാണെന്നും ഹൈവേ നിര്‍മാണത്തിന്റെ ഭാഗമായി ഇരുഭാഗത്തേക്കും വീതികൂട്ടുമെന്ന് പഞ്ചായത്ത് അധികൃതര്‍ പറഞ്ഞ വാക്ക് വെറുതെയാണെന്നും വ്യാപാരികള്‍ കുറ്റപ്പെടുത്തി.മേരിക്കുളം തീപ്പെട്ടി ഫാക്ടറി റോഡില്‍ നിന്നും ഒഴുകിയെത്തുന്ന വെള്ളം മാട്ടുക്കട്ട ടൗണിലേക്കാണ് എത്തുന്നത്. അനധികൃതമായി ഓട കയ്യേറി നിര്‍മിച്ചിരിക്കുന്ന കെട്ടിടങ്ങള്‍ പൊളിച്ചു നീക്കി വെള്ളം ഒഴുകി പോകാന്‍ സ്ഥലം ക്രമീകരിക്കണമെന്ന ആവശ്യം ശക്തമാണ്. വിഷയത്തില്‍ ജില്ല കളക്ടര്‍ക്കും പിഡബ്ല്യുഡി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ക്കും പരാതി നല്‍കിയിരിക്കുകയാണ് ബിജെപി പഞ്ചായത്ത് കമ്മിറ്റി.
What's Your Reaction?






