കെ സി എസ് എൽ ചെയർമാനായി കട്ടപ്പന സ്വദേശി ജെഫിൻ ജോജോ
കെ സി എസ് എൽ ചെയർമാനായി കട്ടപ്പന സ്വദേശി ജെഫിൻ ജോജോ

ഇടുക്കി : കെ സി എസ് എൽ 2023 -24 ലെ സംസ്ഥാന ചെയർമാനായി കടപ്പന വെള്ളയാംകുടി സെന്റ് ജറോംസ് സ്കൂൾ വിദ്യാർഥി ജെഫിൻ ജോജോയെ തിരഞ്ഞെടുത്തു. ലത്തീൻ രൂപതയും മലങ്കര റീത്തും സീറോ മലബാർ റീത്തും സംയുക്തമായി കേരളത്തിലെ ക്രിസ്ത്യൻ വിദ്യാർഥികൾക്കായുള്ള സംഘടനയാണ് കേരള കത്തോലിക്ക വിദ്യാർത്ഥി സഖ്യം. 110 വർഷങ്ങൾക്ക് മുമ്പാണ് കെ സി എസ് എൽ lസ്ഥാപിതമായത്. ഏപ്രിൽ 27 ന് കൊല്ലം രൂപതയിൽ വച്ച് നടന്ന ക്യാമ്പിൽ വച്ചായിരുന്നു തിരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പിൽ മത്സരിച്ച 62 പേരിൽ നിന്നാണ് ജെഫിൻ ജോ ജോ ചെയർമാനായത്. അഭിവന്ദ്യ മാർ ജോഷ്വാ മാർ ഇഗ്നാത്തിയോ സിന്റെ സാന്നിധ്യത്തിൽ സത്യപ്രതിജ്ജയും നടന്നു. നാളിതു വരെ ഇടുക്കി രൂപതയിൽ നിന്നും ചെയർമാനാകുന്ന രണ്ടാമത്തേ ആളാണ് ജെഫിൻ. മാതാപിതാക്കൾക്കൊപ്പം അധ്യാപകനായ വെട്ടിയാങ്കൽ സെബാസ്റ്റ്യൻ, സ്കൂൾ പ്രിൻസിപ്പാൾ ജിജി ജോർജ്, സ്കൂൾ ആനിമേറ്റർ സിസ്റ്റർ വിജി എന്നിവരുടെ പിന്തുണയാണ് ഈ സ്ഥാനം അലങ്കരിക്കാൻ സാധിച്ചതെന്ന് ജെഫിൻ പറഞ്ഞു.
What's Your Reaction?






