മഴ ശമിച്ചു: മുല്ലപ്പെരിയാറില്‍ ജലനിരപ്പ് കുറയുന്നു: സ്ഥിതിഗതികള്‍ വിലയിരുത്തി മന്ത്രി റോഷി അഗസ്റ്റിന്‍
മഴ ശമിച്ചു: മുല്ലപ്പെരിയാറില്‍ ജലനിരപ്പ് കുറയുന്നു: സ്ഥിതിഗതികള്‍ വിലയിരുത്തി മന്ത്രി റോഷി അഗസ്റ്റിന്‍

ഇടുക്കി: ജില്ലയില്‍ രണ്ടുദിവസമായി പെയ്ത മഴ കുറഞ്ഞതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് താഴ്ന്നു. സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി മന്ത്രി റോഷി അഗസ്റ്റിന്‍ കുമളിയില്‍ ഉന്നത ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും പൊതുപ്രവര്‍ത്തകരുടെയും അടിയന്തരയോഗം വിളിച്ചുചേര്‍ത്തു. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ 138.75 അടിയാണ് നിലവിലെ ജലനിരപ്പ്. 13 സ്പില്‍വേ ഷട്ടറുകളിലൂടെ 7711 ഘനയടി ജലം പുറത്തേക്ക് ഒഴുക്കുന്നുണ്ട്. പെരിയാറിന്റെ തീരപ്രദേശത്തെ വീടുകളില്‍നിന്ന് വെള്ളം ഇറങ്ങിത്തുടങ്ങി. പൊന്മുടി, കല്ലാര്‍കുട്ടി പാമ്പ്‌ള, മലങ്കര, ഇരട്ടയാര്‍, കല്ലാര്‍ തുടങ്ങിയ 7 ഡാമുകളില്‍നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി വിടുന്നുണ്ട്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തോടുകളില്‍നിന്ന് അടിയന്തരമായി നീക്കം ചെയ്യുന്നതിനും ഓടകളുടെ ഒഴുക്കിന്റെ തടസങ്ങള്‍ മാറ്റുന്നതിനും വനം വകുപ്പിന്റെ സഹായത്തോടെ ഉടന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് മന്ത്രി നിര്‍ദ്ദേശം നല്‍കി. അതിനായി യോഗത്തില്‍വെച്ചു തന്നെ 25 ലക്ഷം രൂപ അനുവദിച്ചു. തുലാവര്‍ഷം ഇനിയും ശക്തി പ്രാപിക്കും എന്നിരിക്കെ ഉദ്യോഗസ്ഥര്‍ ജാഗ്രത പാലിക്കണമെന്നും രാത്രികാലങ്ങളില്‍ പെട്രോളിങ് ശക്തമാക്കണമെന്നും നിര്‍ദേശമുണ്ട്. കുമളി പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ഡീന്‍ കുര്യാക്കോസ് എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാകുന്നേല്‍, സിപിഐഎം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ്, പെരിയാര്‍ ടൈഗര്‍ റിസര്‍വ് ഡെപ്യൂട്ടി ഡയറക്ടര്‍ പി യു സാജു, പീരുമേട് ഡിവൈഎസ്പി വിശാല്‍ ജോണ്‍സണ്‍, ഇടുക്കി എഡിഎം ഷൈജു പി ജേക്കബ്, മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍, വിവിധ വകുപ്പ് മേധാവികള്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, പൊതുപ്രവര്‍ത്തകര്‍, വ്യാപാരി വ്യവസായി സംഘടന നേതാക്കള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






