കുമളിയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ മന്ത്രി റോഷി അഗസ്റ്റിന്‍ സന്ദര്‍ശിച്ചു
കുമളിയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ മന്ത്രി റോഷി അഗസ്റ്റിന്‍ സന്ദര്‍ശിച്ചു

ഇടുക്കി: കുമളിയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ച് മന്ത്രി റോഷി അഗസ്റ്റിന്‍. രണ്ടുദിവസമായി കുമളിയെ വെള്ളത്തിനടിയിലാക്കിയ കനത്ത മഴയെ തുടര്‍ന്നാണ് ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിച്ചത്. ക്യാമ്പുകളില്‍ കഴിയുന്നവരുടെ പരാതികള്‍ കേട്ടും പരിഹാരമാര്‍ഗങ്ങള്‍ക്ക് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കിയുമാണ് മന്ത്രി മടങ്ങിയത്. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴയില്‍ കുമളി ടൗണ്‍, പെരിയാര്‍ നഗര്‍, വലിയകണ്ടം, കുഴികണ്ടം, ഒന്നാം മൈല്‍ തുടങ്ങിയ സ്ഥലങ്ങള്‍ പൂര്‍ണമായും വെള്ളത്തിനടിയിലായിരുന്നു. കുമളിയിലെ ഹോളിഡേ ഹോമില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പില്‍ നിലവില്‍ 38 കുടുംബങ്ങളുള്ളത്. അവരില്‍ 56 പുരുഷന്മാരും 83 സ്ത്രീകളും 15 കുട്ടികളുമുണ്ട്. മന്ത്രിയോടൊപ്പം ഡീന്‍ കുര്യാക്കോസ് എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാക്കുന്നേല്‍, സിപിഐഎം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ്, കോണ്‍ഗ്രസ് പീരുമേട് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് റോബിന്‍ കാരകാട്ട്, ഉന്നത ഉദ്യോഗസ്ഥര്‍, വിവിധ വകുപ്പ് തല മേധാവികള്‍, ജീവനക്കാര്‍, പൊതുപ്രവര്‍ത്തകര്‍ തുടങ്ങിയവരും ഉണ്ടായിരുന്നു
What's Your Reaction?






