പട്ടംകോളനി കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം: ഉദ്ഘാടനം 25ന്
പട്ടംകോളനി കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം: ഉദ്ഘാടനം 25ന്

ഇടുക്കി: പട്ടംകോളനി കുടുംബാരോഗ്യ കേന്ദ്രത്തിനായി മുണ്ടിയെരുമയില്‍ നിര്‍മിച്ച പുതിയ കെട്ടിടംവും ലാബും 25ന് ഉച്ചകഴിഞ്ഞ് 2ന് എം എം മണി എംഎല്‍എ ഉദ്ഘാടനം ചെയ്യും. തേര്‍ഡ്ക്യാമ്പ് ഗവ. എല്‍ പി സ്‌കൂള്‍ ഓഡിറ്റോറിയത്തിന്റെ നിര്‍മാണോദ്ഘാടനവും ഇതോടനുബന്ധിച്ച് നടക്കും. 1.15 കോടി രൂപ മുടക്കിയാണ് കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം നിര്‍മിച്ചത്. ഗവ. എല്‍ പി സ്‌കൂളില്‍ 45 വര്‍ഷം മുമ്പ് നിര്‍മിച്ച ഓഡിറ്റോറിയമാണ് നിലവിലുള്ളത്. കാലപ്പഴക്കം മൂലം ഇത് പ്രവര്‍ത്തനരഹിതമായി മാറിയ സാഹചര്യത്തിലാണ് പുതിയ ഓഡിറ്റോറിയെ നിര്‍മിക്കാന്‍ എംഎല്‍എ ഒരുകോടി രൂപ അനുവദിച്ചത്. 25ന് രാവിലെ 10ന് എംഎല്‍എ നിര്‍മാണോദ്ഘാടനം നിര്‍വഹിക്കും. വാര്‍ത്താസമ്മേളനത്തില്‍ പാമ്പാടുംപാറ പഞ്ചായത്ത് പ്രസിഡന്റ് ജോസ് തെക്കേക്കുറ്റ്, വൈസ് പ്രസിഡന്റ് സരിതാ രാജേഷ്, പഞ്ചായത്തംഗങ്ങളായ പി ടി ഷിഹാബ്, എസ് മോഹനന്‍, സി വി ആനന്ദ്, സിനി സന്തോഷ് എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






