മൂന്നാറില്‍ പുതിയ മേല്‍പ്പാലം വരുന്നു: പ്രഖ്യാപിച്ച് ധനമന്ത്രി 

മൂന്നാറില്‍ പുതിയ മേല്‍പ്പാലം വരുന്നു: പ്രഖ്യാപിച്ച് ധനമന്ത്രി 

Jun 24, 2025 - 10:51
 0
മൂന്നാറില്‍ പുതിയ മേല്‍പ്പാലം വരുന്നു: പ്രഖ്യാപിച്ച് ധനമന്ത്രി 
This is the title of the web page
ഇടുക്കി: വിനോദസഞ്ചാരികളുടെ പറുദീസയായ മൂന്നാറിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ മേല്‍പ്പാലം നിര്‍മിക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കിഫ്ബി സഹായത്തോടെയാണ് നിര്‍മാണം. പ്രളയത്തില്‍ തകര്‍ന്ന ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിനും ദേവികുളം കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിനും പുതിയ കെട്ടിടം അനുവദിക്കും. മൂന്നാര്‍ എന്‍ജിനീയറിങ് കോളേജിന്റെ പ്രവര്‍ത്തനം മികച്ച രീതിയില്‍ മുമ്പോട്ടു കൊണ്ടുപോകാനും മൂന്നാറിന്റെ പ്രത്യേകതകള്‍ക്കനുസരിച്ചുള്ള കോഴ്‌സുകള്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. അഡ്വ എ രാജ എംഎല്‍എ, ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിഷാ ദിലീപ്, ദേവികുളം പഞ്ചായത്ത് പ്രസിഡന്റ് ബിന്‍സി റോബിന്‍സണ്‍, ത്രിതല പഞ്ചായത്തംഗങ്ങള്‍, വിവിധ രാഷ്ട്രീയ പ്രതിനിധികള്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow