മറുകര കടക്കാന്‍ പാലമില്ലാതെ പള്ളിവാസല്‍ കമ്പിലൈനിലെ ഗ്രാമീണ ജനത
മറുകര കടക്കാന്‍ പാലമില്ലാതെ പള്ളിവാസല്‍ കമ്പിലൈനിലെ ഗ്രാമീണ ജനത

ഇടുക്കി: വട്ടയാര്‍ കടക്കാന്‍ ഒരു പാലത്തിനായുള്ള കാത്തിരിപ്പിലാണ് പള്ളിവാസല്‍ കമ്പിലൈനിലെ ഗ്രാമീണ ജനത. പാലമില്ലാത്തതിനാല്‍ കമുങ്ങിന്‍ തടി കൂട്ടിക്കെട്ടി ഒരുക്കിയ താല്‍കാലിക പാലത്തിലൂടെയാണ് ഇവര്‍ മറുകരയില്‍ എത്തുന്നത്. കമ്പിലൈന്‍ ഉണ്ണിക്കുഴി വഴി കല്ലാര്‍ മെയിന്‍ റോഡിലേയ്ക്ക് എത്തുന്ന റോഡിന് കുറുകെയാണ് മുതിരപ്പുഴയുടെ കൈവഴിയായ വട്ടയാര്‍ ഒഴുകുന്നത്. തോട്ടം കാര്‍ഷിക മേഖലയായ ഇവിടെ കുടിയേറ്റ കാലത്തിനുശേഷം നാട്ടുപാത വീതി കൂട്ടി നിര്‍മാണം നടത്തിയെങ്കിലും ആറിന് കുറുകെ പാലം നിര്‍മിച്ചിട്ടില്ല. ചപ്പാത്തിന് സമാനമായ രീതിയില്‍ കല്ലുകള്‍ നിരത്തി വെള്ളം കുറവുള്ള സമയത്ത് നാട്ടുകാര്‍ വാഹനങ്ങള്‍ മറുകര കടത്തും. എന്നാല്‍ മഴക്കാലമായി നീരൊഴുക്ക് വര്‍ധിച്ചാല്‍ ഇതും നിലക്കും. പിന്നെയുള്ള ഏക ആശ്രയം നാട്ടുകാര്‍ തന്നെ കമുങ്ങിന്‍ തടികൊണ്ട് നിര്‍മിച്ചിട്ടുള്ള ഈ താല്‍ക്കാലിക പാലമാണ്. കൈവരികളോ മറ്റ് സുരക്ഷാ സംവിധാനങ്ങളോ ഇല്ലാത്ത ഈ പാലത്തിലൂടെയാണ് കൊച്ചുകുട്ടികളും പ്രായമായവരും അടക്കമുള്ളവര്‍ സാഹസിക യാത്ര നടത്തുന്നത്. മഴക്കാലത്ത് ജലനിരപ്പ് ഉയരുന്നതോടെ പലപ്പോഴും നാട്ടുകാരുടെ തടിപ്പാലം ഒഴുകി പോകുന്നതും പതിവാണ്. പിന്നെ വെള്ളമിറങ്ങിയതിനുശഷം മാത്രമേ താല്‍ക്കാലിക പാലം നിര്‍മാണം നടക്കൂ. മാത്രവുമല്ല ചെറിയ പാലത്തില്‍ നിന്നും അളുകള്‍ കാല്‍വഴുതി വെള്ളത്തില്‍ വീണ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. സുരക്ഷിത യാത്രക്കൊരു പാലം വേണമെന്ന ആവശ്യമാണ് നാട്ടുകാര്‍ക്കുള്ളത്.
What's Your Reaction?






